തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസില്‍ നിയമിതനായ മുന്‍ എംപി എ. സമ്പത്തിനായി ചെലവഴിച്ചത് കോടികള്‍. അറ്റിങ്ങല്‍ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ സമ്പത്തിന് ലഭിച്ച ‘ആശ്രിത’ നിയമനമായാണ് പ്രത്യേക പ്രതിനിധിയുടെ വരവ് വിശേഷിക്കപ്പെട്ടത്.Â
സമ്പത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 7.26 കോടി രൂപയാണ്. 2019 -20 ല്‍ 3.85 കോടിയും 2020-21 ല്‍ 3.41 കോടി രൂപയും സമ്പത്തിനും കൂടെയുള്ളവര്‍ക്കുമായി ചെലവഴിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. 2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്ത് ദല്‍ഹിയില്‍ എത്തുന്നത്.
ബാലഗോപാല്‍ അവതരിപ്പിച്ച 202122 ലേയും 202223 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ഉള്ളത്. സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച നിരവധി നിയമസഭ ചോദ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിമര്‍ശനം ഭയന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിനും മറുപടി നല്‍കിയില്ല. ബജറ്റ് ഡോക്യുമെന്റില്‍ ചെലവുകളും എസ്റ്റിമേറ്റുകളും പൂഴ്ത്തിവെയ്ക്കാന്‍ സാധ്യമല്ല. ഇതു പുറത്തായതോടെയാണ് പിണറായി സര്‍ക്കാരിന്റെ മറ്റൊരു ധൂര്‍ത്തും വെളിപ്പെട്ടിരിക്കുന്നത്.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: