ലക്നൗ: ഇക്കുറി മെയ് 3 ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങള്‍ക്ക് തലവേദനയായി മാറുകയാണ്. കാരണം മഹാരാഷ്ട്രയില്‍ രാജ് താക്കറെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന മുസ്ലിം പള്ളികളില്‍ ഇരട്ടി മൈക്കുകള്‍ ഉപയോഗിച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പല നഗരങ്ങളിലും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശിവസേന നേതൃത്വത്തിലുള്ള ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഒരു വിധത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് നിലപാട് എടുത്തിട്ടുണ്ടെങ്കിലും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ദുര്‍ബ്ബലമായ സംഘടനയല്ല. ഇവര്‍ ഹനുമാന് ചാലിസ ചൊല്ലിയാല്‍ എന്‍സിപി പിന്തുണയുള്ള ന്യൂനപക്ഷസംഘടനകള്‍ പ്രത്യാക്രമണം നടത്തിയേക്കും. ഈദ് പ്രമാണിച്ച് പൂനെയില്‍ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് പള്ളി കമ്മിറ്റികളുടെ തീരുമാനം. പൂനെയിലെ അഞ്ച് പള്ളികളുടെയും മറ്റ് മുസ്ലീം സമുദായാംഗങ്ങളുടെയും അധികാരികള്‍ ഈദ് ആഘോഷങ്ങളില്‍ ഡിജെ സംഗീതം പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയില്‍ അക്ഷയ തൃതീയയ്ക്ക് മുസ്ലിങ്ങളുടെ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങരുതെന്ന് ചില ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇവിടുത്തെ ബിജെപി സര്‍ക്കാര്‍. ഇപ്പോഴെ വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമായ കര്‍ണ്ണാടകയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന ഭയമുണ്ട്.
മെയ് മൂന്നിന് തന്നെയാണ് ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും വരുന്നത്. ഇതിന്റെ പേരില്‍ ഇരുസമുദായങ്ങളിലും പെട്ടവര്‍ ചില പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്. യുപിയിലെ മീററ്റില്‍ ഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്നൗവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഹനുമാന് ജയന്തിയോട് അനുബന്ധിച്ച് നടന്ന ഹിന്ദു സമുദായത്തിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഖാര്‍ഗോണില്‍ വര്‍ഗ്ഗീയ കലാപമുണ്ടായി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Â ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Â
ഈദിന് മുന്‍പ് യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ആരാധനാലയങ്ങളില്‍ നിന്നും ഏകദേശം അര ലക്ഷം മൈക്കുകള്‍ എടുത്തുമാറ്റിയിട്ടുണ്ട്.നിയമപരമായി അനുവദനീയമായ തോതില്‍ ശബ്ദം ഉപയോഗിക്കുന്ന മൈക്കുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈദ് നമസ്കാരത്തിന് തലസ്ഥാനമായ ലക്നൗവില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയിലും പോലീസ് ജാഗ്രത പാലിച്ചു. ഈദിന് തലേന്ന് ഹാഷിംപുര മേഖലയില്‍ ജാഗരണ്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്ന സംഘടനകള്‍ക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: