തിരുവനന്തപുരം: എതിരഭിപ്രായം പറയുന്നവരുടെ നാവരിയാന്‍ ശ്രമിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് കുമ്മനം രാജശേഖരന്‍, പി.സി. ജോര്‍ജ് എന്ത് മത വിദ്വേഷ പ്രസ്താവനയാണ് നടത്തിയത്. അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. അത് വിശദീകരിക്കാനുള്ള അവകാശം ജോര്‍ജിനുണ്ട്. ഒരു വ്യക്തിക്ക് തന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കുമ്മനം പ്രതികരിച്ചു.
കേരളത്തില്‍ ലൗ ജിഹാദും ഹലാലുമെല്ലാം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. പി.സി. ജോര്‍ജ് ചില കാര്യങ്ങള്‍ തന്റേടത്തോടെ വെട്ടിത്തുറന്ന് പറഞ്ഞു എന്നതുകൊണ്ടാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനും എതിര്‍ അഭിപ്രായം പറയുന്നവരുടെ നാവരിയാനുമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. കച്ചവടം നടത്തുന്ന മുസ്ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പി.സി. ജോര്‍ജ് പ്രസംഗിച്ചെന്നായിരുന്നു ആരോപണം. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്.
153 എ വകുപ്പ് പ്രകാരമാണ് പിസി. ജോര്‍ജിനെതിരെ കേസെടുത്തത്. ഇത് കൂടാതെ 295 എ എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഭീതി വിതക്കും വിധം പ്രസംഗിച്ചതിനാണ് പുതിയ വകുപ്പ്. സ്റ്റേഷന്‍ ജാമ്യം കിട്ടാത്ത വിധത്തിലുള്ള വകുപ്പുകളാണ് ഇത്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തെത്തിക്കുന്ന പി.സി. ജോര്‍ജിനെ അറസ്റ്റ് രോഖപ്പെടുത്തിയ ശേഷം മജിസട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: