മുംബൈ: തന്റെ അമ്മാവന് ബാല്‍താക്കറെയുടെ ശൈലിയില്‍ കാവിഷാള്‍ പുതച്ച് മെയ1 റാലിക്ക് ശനിയാഴ്ച രാജ് താക്കറെ ഔറംഗബാദിലേക്ക് .യാത്ര പുറപ്പെട്ടു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) നടത്തുന്ന റാലി തടയണമെന്ന് ആവശ്യപ്പട്ട് നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നല്‍കിയതിന് ഹര്ജിക്കാരന് ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്തു ഹൈക്കോടതി.
ഔറംഗബാദ് റാലിക്ക് പുറപ്പെടും മുന്‍പ് പൂജകളും പ്രാര്‍ത്ഥനകളുമായി രാജ് താക്കറെ:
400 വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാജ് താക്കറെ പുറപ്പെട്ടത്. പോകുന്ന വഴിയില്‍ ഛത്രപതി സാംബാജി മഹാരാജിന്റെ സമാധിയില്‍ പ്രാര്‍ത്ഥിക്കും. രാത്രി ഔറംഗബാദില്‍ തങ്ങുന്ന രാജ് താക്കറെ ഞായറാഴ്ച നടക്കുന്ന എംഎന്‍എസ് റാലിയെ നയിക്കും. രാജ് താക്കറെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്ട്ര കത്തിയേക്കുമെന്ന് ഭയമുള്ളതിനാല്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതു വരെ തയ്യാറായിട്ടില്ല. ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്ക്ക് മുമ്പില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംപി നവനീത് കൗറിനെയും ഭര്‍ത്താവായ എംഎല്‍എ രവി റാണയെയും അറസ്റ്റ് ചെയ്ത് ജയിലിട്ട ഉദ്ധവ് താക്കറെ എന്തുകൊണ്ട് രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു? രാജ് താക്കറെയെ അറസ്റ്റ് .ചെയ്യണമെന്ന് ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവ് ആസിഫ് ഷേഖ് ആവശ്യപ്പെട്ടിരുന്നു. ബി.ആര്. അംബേദ്കറുടെ ചെറുമകനും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവുമായ പ്രകാശ് അംബേദ്കറും രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്ധവ് താക്കറെ അതിന് മുതിരുന്നില്ല.
ഔറംഗബാദില്‍ നിന്നും ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിനെ രാജ് താക്കറെ ആഘാതമേല്പിച്ചേക്കുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. Â മാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി മുംബൈ, താനെ, നവി മുംബൈ, പുനെ, പിംപ്രി ചിഞ്ച്വാദ്, ഔറംഗബാദ് എന്നീ നഗരസഭകളിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് വന്‍ ആഘാതം ഏല്പിക്കാന് രാജ് താക്കറെയ്ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കളം നിറഞ്ഞുനില്‍ക്കുകയാണ് രാജ് താക്കറെ. 53കാരനായ രാജ് താക്കറെ തന്റെ പുതിയ രാഷ്ട്രീയ യാത്ര ഔറംഗബാദില്‍ നിന്നും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയും രാജ് താക്കറെയുടെ മുന്നേറ്റത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ട്. ഈ പരോക്ഷ പിന്തുണയും ഉദ്ധവ് താക്കറെയെ ഭയപ്പെടുത്തുന്നു.
Â
Â
Â
Â
Â
Â
Â
Â
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: