മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ ഇലോണ്‍ മസ്‌കിനോട് ഭക്ഷണ ഡെലിവറി ആപ്പായ സ്വിഗ്ഗി കൂടി വാങ്ങാമോ എന്ന് ചോദിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍.സ്വിഗ്ഗിയുടെ ഭക്ഷണ ഡെലിവറികള്‍ സമയത്ത് ലഭിക്കുന്നില്ലാത്തത് കൊണ്ടാണ് മസ്‌കിന് മുന്നില്‍ ഗില്‍ തമാശരൂപത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ട്വീറ്റ് വൈറല്‍ ആയതോടെ ധാരാളം ക്രിക്കറ്റ് ആരാധകര്‍ ഗില്ലിനെ ട്രോളിക്കൊണ്ട് രംഗത്തുവരുകയും ചെയ്തു. ചിലര്‍ പറഞ്ഞ രസകരമായ കമന്റുകള്‍ ഇതാണ് ട്വിന്റി20യില്‍ നിങ്ങളുടെ ബാറ്റിങ് പോലെ ഞങ്ങള്‍ക്കും വേഗം കുറവാണെന്നായിരിക്കും സ്വിഗ്ഗി ഇപ്പോള്‍ പറയുകയെന്നാണ്. ഗില്ലിന് ഉടന്‍ സ്വിഗ്ഗിയുടെ മറുപടിയും ലഭിച്ചു.’ പ്രിയ ഗില്‍ എന്തായാലും താങ്കളുടെ ഓര്‍ഡര്‍ സംബന്ധിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ഏറ്റും. താങ്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കു. മറ്റെന്തിലും ആരോപണങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കും.’
സ്‌പേസ് എക്‌സ് ഉടമയും ടെസ്‌ലയുടെ സിഈഓയുമായ മസ്‌ക് കഴിഞ്ഞ ദിവസം 44 ബില്യണ്‍ ഡോളറിന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വീറ്റര്‍ വാങ്ങിയിരുന്നു .പിന്നാലെ തങ്ങളുടെ പ്രശ്‌നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിനായി വിവിധ ബ്രാന്‍ഡുകള്‍ കൂടി വാങ്ങണമെന്നു മസ്‌കിനോട് സമൂഹമാധ്യമ പ്ലാറ്റ് ഫോമിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഓട്ടേറപ്പേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: