കാഞ്ഞങ്ങാട്: അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രമായ പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അരയിപ്പുഴയില്‍നിന്ന് 750 മീറ്ററോളം അകത്തേക്കുള്ള ആലൈയില്‍ ജലാശയത്തില്‍ പെഡല്‍ ബോട്ടും കയാക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാല്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറും.
മടിക്കൈ പഞ്ചായത്ത് 14-ാം വാര്‍ഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഗൗരവപൂര്‍വം ആലോചന നടത്തിയിരുന്നു. സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാര്‍ക് മോഡലില്‍ 18 കോടി ചെലവില്‍ കണ്ണഞ്ചിപ്പിക്കുന്ന കേന്ദ്രമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുളയും കയറും ഉപയോഗിച്ച് മീന്‍ വേവിച്ചു നല്‍കാനുള്ള ഭക്ഷണശാലയും ഒരുക്കിയാല്‍ സഞ്ചാരികളും ഇഷ്ടപ്പെടും.
പുഴയുടെ മധ്യത്തിലൂടെ നടന്നുവരാനുള്ള സൗകര്യവും വേണം. സംസ്ഥാന സര്‍ക്കാരിന്റെ ഫന്‍ഡും ലോക ബാങ്ക് സഹായവും പ്രവാസി നിക്ഷേപവും തേടിയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: