Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍ അഴീക്കലില്‍; കൊച്ചി കേന്ദ്രീകരിച്ച് പട്രോളിംഗ് നടത്തുന്ന ഐഎന്‍എസ് കാബ്ര അഴീക്കലില്‍ എത്തുന്നത് ഇതാദ്യം

മണിക്കൂറില്‍ 65 കിലോ മീറ്ററാണ് ഈ കപ്പലിന്റെ വേഗത. കടല്‍ സുരക്ഷയ്‌ക്കായി മിനിറ്റില്‍ ആയിരം റൗണ്ട് വെടി വെക്കാന്‍ കഴിയുന്ന ക്യാമറയുമായി ബന്ധിപ്പിച്ച 30 എംഎം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കപ്പലിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 12:09 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് കാബ്ര ടി 76 ഇന്നലെ അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമായാണ് പടക്കപ്പല്‍ അഴീക്കല്‍ തുറമുഖത്തെത്തുന്നത്. ദക്ഷിണ കമാന്‍ഡിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐഎന്‍എസ് കാബ്ര ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമാണ്. ക്യാപ്റ്റനും കമാന്‍ഡിംഗ് ഓഫീസറുമായ കമാന്‍ഡന്‍ഡ് സുശീല്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ എത്തിയ പടക്കപ്പലിനെ കെ.വി. സുമേഷ് എംഎല്‍എ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, പോര്‍ട്ട് ഓഫീസര്‍ പ്രതീഷ് ജി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കപ്പലില്‍ അഞ്ച് ഓഫീസര്‍മാരും 42 സെയിലര്‍മാരുമാണുള്ളത്. കൊച്ചിയില്‍ നിന്ന് അഴീക്കോട്ടെത്തിയ പടക്കപ്പല്‍ ഇന്ന് രാവിലെ 11 മണിയോടെ കാസര്‍കോട് ഭാഗത്തേക്ക് പട്രോളിംഗിനായി പോയി കൊച്ചിയിലേക്ക് മടങ്ങും. ലെഫ്. കമാന്‍ഡന്റ് ബി. ദത്താണ് കപ്പലിന്റെ സെക്കന്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍. കൊച്ചി കേന്ദ്രീകരിച്ച് കേരള തീരത്ത് അറബിക്കടലില്‍ പതിവായി പട്രോളിംഗ് നടത്തുന്ന ഈ പടക്കപ്പല്‍ മത്സ്യത്തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് പോലുള്ള ചെറുതുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

ഐഎന്‍എസ് കാബ്ര വാട്ടര്‍ ജെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നിടത്ത് പട്രോളിംഗ് നടത്തിയാല്‍പോലും വലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല. മണിക്കൂറില്‍ 65 കിലോ മീറ്ററാണ് ഈ കപ്പലിന്റെ വേഗത. കടല്‍ സുരക്ഷയ്‌ക്കായി മിനിറ്റില്‍ ആയിരം റൗണ്ട് വെടി വെക്കാന്‍ കഴിയുന്ന ക്യാമറയുമായി ബന്ധിപ്പിച്ച 30 എംഎം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കപ്പലിലുണ്ട്.

ആഴക്കടലില്‍നിന്നു പോലും നാവികസേനാ ആസ്ഥാനവുമായി ബന്ധപ്പെടാന്‍ കഴിയുന്ന കമ്യൂണിക്കേഷന്‍ സംവിധാനം ഇതിലുണ്ട്. ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു ദ്വീപിന്റെ പേരിലുള്ള ഈ കപ്പല്‍ കൊല്‍ക്കത്ത ജിആര്‍എസ്ഇയില്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കപ്പലിന് കഴിയും. വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം നിരവധി പേരാണ് കപ്പല്‍ സന്ദര്‍ശിക്കാനായി അഴീക്കലില്‍ എത്തിയത്.

Tags: ഐഎന്‍എസ്Indian NavyAzheekal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു
India

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.