ആലുവ: യുവതി ട്രെയിന് മുന്നില്‍ ചാടി മരിച്ചതിന് തൊട്ടുപിന്നാലെ യുവാവ് പുഴയില്‍ ചാടി മരിച്ചു.എറണാകുളം ആലുവയിലാണ് സംഭവം നടന്നത്.എടത്തല സ്വദേശികളായ താഴത്തേടത്ത് ശ്രീകാന്ത്(34) പുത്തന്‍വീട്ടില്‍ മഞ്ജു(42) എന്നിവരാണ് മരിച്ചത്. സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു.ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ റെയില്‍ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശ്രീകാന്ത് അവിടെ നിന്ന് ഓട്ടോയില്‍ ആലുവായില്‍ എത്തി പുഴയില്‍ ചാടിയതായും പോലീസ് പറയുന്നു.
മൂന്ന് മാസം മുന്‍പ് മഞ്ജുവിന്റെ വീടിന് സമീപം ഡ്രൈവറായ ശ്രീകാന്ത് വാടകയ്‌ക്ക് താമസത്തിന് എത്തിയത്.പിന്നീട് ഇരുവരും പ്രണയത്തിലായി.എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ പ്രണയും വീട്ടുകാര്‍ അറിഞ്ഞിരുന്നു.ഇതില്‍ വിഷമത്തിലായിരുന്നു മഞ്ജു.വൈകിട്ട് ശ്രീകാന്തിനെ ആലുവായിലേക്ക് വിളിച്ച് വരുത്തി സംസാരിക്കുന്നതിനിടെ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.ഇത് കണ്ട് ഭയന്നുപോയ ശ്രീകാന്ത് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിലെത്തി താഴെയ്‌ക്ക് ചാടി.
മൃതദേഹം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു.ഇവരുടെ സുഹൃത്തുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.സംസ്‌കാരം നടത്തി.പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണ് ശ്രീകാന്ത്, അവിവാഹിതനാണ്, സഹോദരി: അഞ്ജലി, പയ്യന്നൂര്‍ സ്വദേശി ചന്ദ്രന്‍ പിളളയുടെയും വിജിയുടെയും മകളാണ് മഞ്ജു. ഭര്‍ത്താവ് എടത്തല തേക്കിലക്കാട്ടുമൂല പുത്തന്‍വീട്ടില്‍ രാജ്കുമാര്‍, മക്കള്‍: അഭിരാജ്, മനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: