ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആട്ടിന്‍കുട്ടിയുടെ മുഖച്ഛായ പുറമേയ്‌ക്ക് മാത്രമാണെന്നും ഉള്ളില്‍ അയാള്‍ പിശാചാണെന്നും പറയുന്നത് മറ്റാരുമല്ല. ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിലും ആം ആദ്മിയ്‌ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത അല്‍കാ ലാംബയും കുമാര്‍ വിശ്വാസുമാണ് ഇത് പറയുന്നത്.
ഇപ്പോള്‍ അല്‍കാ ലാംബയും കുമാര്‍ വിശ്വാസും പഞ്ചാബ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ നെട്ടോട്ടത്തിലാണ്. ദല്‍ഹിയിലുള്ള ഇവരെ പഞ്ചാബ് പൊലീസിനെക്കൊണ്ട് വേട്ടയാടിപ്പിക്കുന്നു എന്നാണ് പരാതി. അരവിന്ദ് കെജ്രിവാളിനെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ കുമാര്‍ വിശ്വാസിനെ പിന്തുണച്ചു എന്ന കാരണത്താലാണ് പഞ്ചാബ് പൊലീസ് ദല്‍ഹിയിലുള്ള അല്‍കാ ലാംബയ്‌ക്കെതിരെ കേസെടുത്തത്. അതിന്റെ പേരില്‍ അല്‍കാ ലാംബ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച പഞ്ചാബിലെ രൂപ് നഗര്‍ പൊലീസിന് മുന്‍പാകെ ഹാജരാകേണ്ടിയും വന്നു.
കെജ്രിവാള്‍ വിഘടനവാദികളുമായി കൂട്ടുകൂടുന്ന എന്ന പഴയ ആപ് നേതാവ് കുമാര്‍ വിശ്വാസിന്റെ പ്രസംഗത്തെ പിന്തുണച്ചു എന്നതാണ് അല്‍കാ ലാംബ ചെയ്ത കുറ്റം. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അല്‍കാ ലാംബ വിമര്‍ശിച്ചു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് നേരെ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അല്‍കാ ലാംബ കുറ്റപ്പെടുത്തി.
ഈ കേസില്‍ കുമാര്‍ വിശ്വാസിന്റെ ഗാസിയാബാദിലെ വീട്ടില്‍ ചെന്നാണ് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. ഈ കേസില്‍ ഇപ്പോള്‍ രക്ഷ തേടി പഞ്ചാബ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുമാര്‍ വിശ്വാസ്. തനിക്കെതിരെ പഞ്ചാബിലെ രൂപ് നഗര്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്‌ട്രീയപ്രേരിതമാണെന്നും നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും കവി കൂടിയായ കുമാര്‍ വിശ്വാസം ആരോപിച്ചു.
20 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അല്‍കാ ലാംബ 2014ല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. ജയിച്ച് എംഎല്‍എയായി. തനിക്ക് പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര ബഹുമാനം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് ആംആദ്മി വിട്ടു. പിന്നീടാണ് കെജ്രിവാളിനെ വിമര്‍ശിച്ച് തുടങ്ങിയത്. തുടക്കക്കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ അംഗമായിരുന്നു കുമാര്‍ വിശ്വാസ്.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: