കണ്ണൂര്‍: അടുത്ത വര്‍ഷത്തോടെ മലബാറില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ കൊണ്ടുവരുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ എംബാര്‍ക്കേഷന്‍ സെന്റര്‍ വരുന്നതിന് അയോഗ്യതകളൊന്നുമില്ല. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരും കോഴി ക്കോടും ഒരേ സാധ്യതയാണ് ഉള്ളത്. 21 എംബാര്‍ക്കേഷന്‍ സെന്ററുകളാണ് ഇപ്പോഴുള്ളത്. കൊച്ചി ശ്രദ്ധേയമായ സെന്ററാണ്.
ഏറ്റവും കൂടുതല്‍ ഹജ്ജിന് അപേക്ഷ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. 17,000 അപേക്ഷകളാണ് നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഹജ്ജ് അനുഷ്ഠിച്ചത് 2019 ലാണ്; രണ്ട് ലക്ഷം പേര്. 1,90,000 പേര്‍ക്കാണ് ആ വര്‍ഷം ആദ്യ ലിസ്റ്റില്‍ അനുമതി ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പതിനായിരം പേര്‍ക്ക് കൂടി പ്രത്യേക സാഹചര്യമുണ്ടാക്കി. സര്‍ക്കാര്‍ ചെലവിലാണ് ഇവര്‍ക്ക് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടാക്കിയത്.
2018 വരെ സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഭര്‍ത്താവോ മറ്റ് അടുത്ത പുരുഷ ബന്ധുക്കളോ കൂടെ വേണമെന്ന് നേരത്തെ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മാത്രം ഹജ്ജിന് പോകാനുള്ള സാഹചര്യമൊരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദി സൗദി അധികൃതരുമായി ബന്ധപ്പെട്ട് അനുകൂലമായ സാഹചര്യമുണ്ടാക്കി. ഇപ്പോള്‍ സ്ത്രീകളുടെ സംഘങ്ങള്‍ക്കും ഹജ്ജ് അനുഷ്ഠിക്കാനുള്ള സാഹചര്യമുണ്ടായി.
ഹജ്ജിന്റെ ചരിത്രത്തില്‍ വലിയ വിപ്ലവമായിരുന്നു ഇത്. മതപുരോഹിതന്മാരുടെ നിര്‍ദേശത്തിലാണ് സൗദി അധികൃതര്‍ ഈ തീരുമാനമെടുത്തത്. നരേന്ദ്ര മോദി ഓരോ മേഖലയിലെയും പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിച്ച് ശക്തമായ ഇടപെട്ട് ആവശ്യമായ പരിഹാരങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതവും കെ. സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: