തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കേരളം അനുകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് തുറമുഖമന്ത്രി സജി ചെറിയാന്. ഉടന്‍ തന്നെ തെലുങ്കാനയെകുറിച്ചും പഠിക്കാന്‍ പ്രത്യേക സംഘം പോകും. ഫിഷറീസ് വകുപ്പില്‍ കേരളത്തേക്കാളും ഏറെ മുന്നിലാണ് തെലുങ്കാന. അതിനെക്കുറിച്ച് പഠിക്കാനാണ് അവര്‍ പോകുക.
ഡാഷ്ബോര്‍ഡ് മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനമാണ്. ഇത് കേരളത്തിന് ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സംഘം ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. വന്‍കിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോര്‍ഡ് സംവിധാനത്തെപ്പറ്റി പഠിക്കാനാണു ചീഫ് സെക്രട്ടറി വി.പി.ജോയ്, സ്റ്റാഫ് ഓഫിസര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ ഗുജറാത്തിലേക്കു പോയതെന്നും അദേഹം പറഞ്ഞു.
ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് കേരള ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. ഈ സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു.
ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള് അടക്കമുള്ളത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്കി. 2019 ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം.
ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയും നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇരുവര്‍ക്കും മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: