മുംബൈ: പ്രധാനമന്ത്രി ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ബിജെപി നേതാവ് കിരിത് സോമയ്യയുടെ കാര്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന്റെ പേരില്‍ മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനകത്ത് പൊലീസ് തടഞ്ഞുവെച്ച എംപി നവ്‌നീത് കൗറിനെയും ഭര്‍ത്താവ് രവി റാണയെയും കാണാനായി പോവുകയായിരുന്നു ബിജെപി നേതാവ് കിരിത് സോമയ്യ. അപ്പോഴായിരുന്നു ആക്രമണം.
ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയെ വെല്ലുവിളിച്ചാല്‍ പ്രധാനമന്ത്രി മോദിയായാലും ആക്രമിക്കപ്പെട്ടേക്കുമെന്നും ശിവസേന നേതാവ് ദിപാലി സയ്യദ് പറഞ്ഞു. ‘ബാലാ സഹേബ് (താക്കറേ) ഞങ്ങളെ പഠിപ്പിച്ചത് ഇതാണ്. വെല്ലുവിളിക്കുന്നവരെ തുണ്ടം തുണ്ടാമാക്കണം. അപ്പോള്‍ മോദിജിയുടെ കാറാണ് ആ സമയത്ത് അവിടെ വരുന്നതെങ്കില്‍ അതും ആക്രമിക്കപ്പെട്ടേനെ’- ദിപാലി സയ്യദ് പറയുന്നു.
“കിരിത് സോമയ്യയുടെ കാര്‍ ആക്രമിച്ചത് ശരിയായിരുന്നു. കാരണം അത് ശിവസേനയുടെ കളിയുടെ രീതിയാണ്.”- ദിപാലി സയ്യദ് പറഞ്ഞു. നവനീത് റാണയും രവി റാണയും മോദിയുടെ ആളുകളാണെന്നും പൊടുന്നനെ മഹാരാഷ്ടയില്‍ വന്നിറങ്ങിയവരാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഹനുമാന്‍ ചാലിസ ചൊല്ലാം. പക്ഷെ അത് ശിവസേനയുടെ വസതിക്ക് മുന്‍പിലാകരുത്- അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: