റിയാദ്: വര്‍ഷങ്ങളായി ജിദ്ദ നഗരത്തിലെ ഒരു ഹോട്ടലില്‍ സമൂസ ഉണ്ടാക്കിയിരുന്നത് ടോയ്ലറ്റിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണശാല അടച്ചുപൂട്ടി സൗദി അധികൃതര്‍.
കഴിഞ്ഞ മൂന്ന് ദശകമായി ഇത്തരം വൃത്തികെട്ട സാഹചര്യത്തിലാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. സ്നാക്കുകള്‍ മാത്രമല്ല, പ്രധാന ഭക്ഷണവും ടോയ്ലറ്റില് തന്നെയാണ് പാചകം ചെയ്തിരുന്നതെന്നും കണ്ടെത്തി. ഇതോടെ ഹോട്ടല്‍ അടച്ചുപൂട്ടി.
കാലപ്പഴക്കം ചെന്ന ഇറച്ചിയും പാല്‍ക്കട്ടിയും ആണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. രണ്ടു വര്‍ഷം വരെ പഴക്കം ചെന്ന അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. 30 വര്‍ഷം പഴക്കം ചെന്ന ഹോട്ടലില്‍ പണിയെടുക്കുന്ന ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും തിരച്ചിലില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: