അഹമ്മദാബാദ്: അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അധ്യക്ഷന്‍ കൂടിയായ ഹാര്‍ദിക് പട്ടേല്‍.
ഗുജറാത്തില്‍ ബിജെപിയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നേതാവായ ഹാര്‍ദിക് പട്ടേല്‍ കുറച്ചുദിവസങ്ങളായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെ ചൊവ്വാഴ്ച റിപ്പബ്ലിക് ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരായ അഭിപ്രായഭിന്നതകള്‍ ഹാര്‍ദിക് തുറന്നടിച്ച് പറഞ്ഞത്.
അഭിമുഖത്തില്‍ ബിജെപിയുടെ ശക്തമായി, അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവിനെ ഹാര്‍ദിക് അഭിനന്ദിച്ചു. “കോണഗ്രസിനകത്ത് സാവധാനത്തില്‍ തീരുമാനമെടുക്കുന്ന രീതിയാണുള്ളത്. ബിജെപി ശത്രുവാണെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം തീരുമാനമെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ശക്തരാണ് ബിജെപി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ദുര്‍ബലരാണ്. തീരുമാനം വൈകുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടും. 27 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. മാത്രമല്ല, ആഭ്യന്തര കലഹം മൂലമാണ് നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാത്ത്’- ഹാര്‍ദിക് പറഞ്ഞു.
‘താന്‍ പര്യടനം നടത്തുമ്പോള്‍ ധാരാളം കഴിവുള്ള നല്ല ആളുകളെ കോണ്‍ഗ്രസില്‍ കാണുന്നു. പക്ഷെ അവര്‍ക്ക് ഒരു അംഗീകാരവും പാര്‍ട്ടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ആത്മവീര്യം കുറഞ്ഞിരിക്കുന്നു. രണ്ടാമത് ഗുജറാത്തില്‍ നിന്നുള്ള പ്രധാന വ്യക്തികളെ ഹൈക്കമാന്റ് ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഗുജറാത്തിലെ വര്‍്ക്കിംഗ് പ്രസിഡന്റായ തന്നെ അറിയിക്കുന്നില്ല. വര്‍ക്കിംഗ് പ്രസിഡന്റിന് വിലയില്ലെങ്കില്‍ ഈ പദവിയുടെ അര്‍ത്ഥമെന്താണ് ?’- ഹാര്‍ദിക് പട്ടേല്‍ ചോദിക്കുന്നു.
‘കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഞാന്‍ ചെറുപ്പമായതിനാല്‍ വല്ലാതെ അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. എനിക്ക് 28 വയസ്സേ ഉള്ളൂ. മുതിര്‍ന്ന നേതാക്കളില്‍ പലരും 30-35 വര്‍ഷമായി രാഷ്ട്രീയത്തില്‍ ഉള്ളവരാണ്. അവര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതുകൊണ്ട് എന്നെപ്പോലെയുള്ളവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു’- ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: