Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശത്രുവെ കണ്ടെത്തിയ മാമാങ്കം

രാജ്യദ്രോഹ ശക്തികള്‍ക്ക് ഊടും പാവുമായി പ്രവര്‍ത്തിക്കുക, രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന നാടുകളെ പ്രകീര്‍ത്തിക്കുക, അത്തരക്കാര്‍ക്കായി വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കുക... എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നിര്‍ബാധം തുടരുന്ന ഒരു പാര്‍ട്ടിക്ക് സ്വാഭാവികമായും ഭാജപ ശത്രുവാകും

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Apr 26, 2022, 06:00 am IST
in Article

തിരുക്കുറളിലെ ഒരു കുറള്‍ ഇങ്ങനെ:

‘എനൈപ്പകൈ ഉറ്റാരും/

ഉയ്‌വര്‍ വിനൈപ്പകൈ/

വീയാതുപിന്‍ചെന്റടും’

കാര്യം വളരെയേറെ വസ്തുതാ സമൃദ്ധം. എത്ര തന്നെ ശത്രുഭയം ഉള്ളവര്‍ക്കും ശത്രുനാശം സംഭവിച്ചെന്ന് വരും. എന്നാല്‍ ഒരാള്‍ ചെയ്ത ദുഷ്‌കര്‍മഫലമായ ശത്രുത എന്ന പാപം, വിട്ടുമാറാതെ അയാളെ പിന്‍തുടര്‍ന്നുചെന്ന് ഉന്മൂലനാശം ചെയ്യും. അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ അതിന്റേതായ ഫലങ്ങള്‍ എക്കാലത്തും ഏതു രൂപേണയും നമ്മെത്തേടിയെത്തി നമ്മില്‍ നാശം വിതയ്‌ക്കുമെന്ന ഓര്‍മ വേണമെന്നു സാരം. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുവിനെ തേടരുത് എന്നു തന്നെ.

എന്നാല്‍ ജനകോടികളുടെ ആശ്വാസവേദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാര്‍ട്ടി അടുത്തിടെ കണ്ണൂരില്‍ നടത്തിയ മാമാങ്കത്തില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് കണ്ടെത്തിയത് ഒരു ശത്രുവെ. ശത്രുവെ തേടുന്നവര്‍ക്ക് മിത്രത്തെക്കുറിച്ച് ചെറിയൊരു ധാരണ പോലും ഉണ്ടാവില്ലെന്ന് സ്വാമി വിവേകാനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ പറഞ്ഞു വെച്ചിട്ടുണ്ട്. ശത്രുവെ തേടുക എന്നാല്‍ മിത്രത്തെ കാണാതിരിക്കുക എന്നു കൂടിയാണ്. ശത്രുവെ തേടുന്നവന് മിത്രത്തെ ഉള്‍ക്കൊള്ളാനാവില്ല. കാരണം അവന്റെ മനസ്സില്‍ ശത്രുവെ തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ നീറിപ്പുകയുകയായിരിക്കും. കണ്ണൂരില്‍  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് നടത്തിയത് ചാവേറുത്സവം ആയിരുന്നു. നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളോ നാട്ടുകാരുടെ ജീവിതം നേരെചൊവ്വേ പോകാന്‍ വേണ്ട കാര്യങ്ങളോ ആയിരുന്നില്ല ചര്‍ച്ച ചെയ്തത്. എത്രയും പെട്ടെന്ന് ഒരു ശത്രുവെ കണ്ടെത്താനുള്ള വെപ്രാളമായിരുന്നു. അതിനിടയ്‌ക്ക് കേരളത്തില്‍ മാത്രമായ ശത്രുപാളയത്തില്‍ നിന്ന് ഒരു പ്രൊഫസറെ കൂട്ടത്തില്‍ എത്തിക്കുകയും ചെയ്തു. അതിന്റെ വര്‍ണപ്പൊലിമയും കൂടി ആയതോടെ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന മാമാങ്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്താശ വിഭാഗത്തിലുമായി. ഒരു ശത്രുവില്ലാതെ അരക്ഷണം ജീവിക്കാന്‍ കഴിയാതായ അഖിലേന്ത്യാ കക്ഷിയെന്ന പേരുള്ള കേരള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി ശത്രുവെ പ്രഖ്യാപിച്ചു. ഭാജപ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജനകോടികളുടെ ആശ്വാസമായ ഭാരതീയ ജനതാ പാര്‍ട്ടിയാണ് ആ ശത്രു.

രാജ്യദ്രോഹ ശക്തികള്‍ക്ക് ഊടും പാവുമായി പ്രവര്‍ത്തിക്കുക, രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന നാടുകളെ പ്രകീര്‍ത്തിക്കുക, അത്തരക്കാര്‍ക്കായി വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കുക… എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നിര്‍ബാധം തുടരുന്ന ഒരു പാര്‍ട്ടിക്ക് സ്വാഭാവികമായും ഭാജപ ശത്രുവാകും. കാരണം തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തയല്ല ഇപ്പോള്‍ ഭാരതം എന്നതു തന്നെ. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ എന്തും ചെയ്യാനും എന്തും പറയാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അത് നിര്‍ലോഭം വിനിയോഗിക്കുകയും വന്‍ ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഈ ദേശീയ കേരള പാര്‍ട്ടി.

രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് ഉറച്ച കാല്‍വയ്‌പുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയില്‍ ആകെ തകര്‍ന്ന് തരിപ്പണമായ കേരള പാര്‍ട്ടിക്ക് അത്യാവശ്യം കഞ്ഞികുടിച്ചു പോകണമെങ്കില്‍ മെയ്യഭ്യാസം കാട്ടിയേ തീരൂ. അതിനാണെങ്കില്‍ ശേഷി പോരതാനും. കേരളത്തിലെ തിണ്ണമിടുക്കിന്റെ വെളിച്ചത്തിലാണ് ശത്രുവെ ചൂണ്ടിക്കാട്ടിയുള്ള വെല്ലുവിളി. നമ്പര്‍ വണ്‍ കേരളത്തിലെ നക്കാപ്പിച്ചാ താത്പര്യക്കാര്‍ക്ക് വല്ലതും എറിഞ്ഞു കൊടുത്ത് നിലപാടുതറയൊരുക്കുക എന്ന രാഷ്ടീയാഭ്യാസത്തിനപ്പുറം ഇതിനൊന്നും ആയുസ്സില്ലെന്ന് ശരിക്കറിയാവുന്ന വിദ്വാന്മാര്‍ പിബി യിലും സിസിയിലും ഉണ്ടെങ്കിലും നിശ്ശബ്ദരാണ്.കേരളത്തിന്റെ തിണ്ണമിടുക്കിനൊപ്പം നിന്നില്ലെങ്കില്‍ പരഗതിയാവും ഫലം.

ജനകീയാഭിലാഷങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒപ്പം നില്ക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിക്ക് ‘ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ ചൂരലു കൊണ്ട് അടിക്കുക’ തന്നെ ശരണം. ഇത്തരം നിലപാടുകളുടെ അനന്തരഫലമായി വംഗദേശവും ത്രിപുരയും പോയിട്ടും നേരം വെളുക്കാത്ത ‘കാനനൂര്‍ പാര്‍ട്ടി മാര്‍ക്‌സിസ്റ്റ്’ ഇനി നന്നാവുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? അഥവാ പ്രതീക്ഷിക്കുന്നുവെങ്കില്‍ തിരുക്കുറളിലെ പരാമര്‍ശിത കുറള്‍ നന്നായി വിശകലനം ചെയ്യുക. എന്നിട്ടും കാര്യങ്ങള്‍ പിടികിട്ടിയില്ലെങ്കില്‍ പിബി വിട്ട് പാതയോരം ശരണാഗതമായ ടിയാന്മാരോട് അന്വേഷിക്കുക. ആചാര്യന്‍ പറഞ്ഞുവെച്ചതിന്റെ പുതുവ്യാഖ്യാനങ്ങള്‍ കിട്ടാതിരിക്കില്ല, ഉറപ്പ് !

*നേര്‍മുറി*

എല്ലാവരെയും വികസനത്തിന്റെ സ്വാദ് അറിയിക്കും: മുഖ്യമന്ത്രി മസാലക്കൂട്ട് അമേരിക്കയില്‍ നിന്ന് കൊണ്ടുവരും

Tags: cpmPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.