മഞ്ചേരി: സന്തോഷ് ട്രോഫി സെമിയില്‍ കേരളത്തിന് എതിരാളികള്‍ കര്‍ണാടകം. മറ്റൊരു സെമിയില്‍ ബംഗാള്‍, മണിപ്പൂരിനെ നേരിടും. ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായി കേരളവും രണ്ടാം സ്ഥാനക്കാരായി ബംഗാളും; ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി മണിപ്പൂരും രണ്ടാം സ്ഥാനക്കാരായി കര്‍ണാടകവും സെമിയിലെത്തി.
28ന് ആദ്യ സെമിയിലാണ് കേരളം, കര്‍ണാടകത്തെ നേരിടുക. 29നാണ് രണ്ടാം സെമി.
കണക്കിലെ കളിയില്‍ കര്‍ണാടകം
കണക്കിലെ കളയില്‍ ജയിച്ചാണ് കര്‍ണാടകം സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഇന്നലെ രാത്രി ഗുജറാത്തിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഗുജറാത്തിനെ തകര്‍ത്തതോടെ ഒഡീഷയ്ക്കും കര്‍ണാടകയ്ക്കും നാല് കളികളില്‍ നിന്ന് ഏഴ് പോയിന്റ് വീതമായി. അവസാന കളിയിലെ വിജയത്തോടെ ഒഡീഷയേക്കാള്‍ മെച്ചപ്പെട്ട ഗോള്‍ ശരാശരി നേടിയാണ് കര്‍ണാടക അവസാന നാലില്‍ ഇടം പിടിച്ചത്. അവസാന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനോട് തോറ്റതും കര്‍ണാടകയ്ക്ക് തുണയായി.
ഒഡീഷ തോറ്റതോടെ കര്‍ണാടക, ഗുജറാത്തിനെതിരെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. കര്‍ണാടകയ്ക്കായി സുധീര്‍ കൊടികേല രണ്ടും കമലേഷ്, മഹേഷ് സെല്‍വ എന്നിവര്‍ ഒരു ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: