മുംബൈ: ഉദ്ധവ് താക്കറെയുടെ വീടിന് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവനീത് കൗര്‍ റാണയെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്ത് ശിവസേന ജയിലില്‍ അയച്ചത്. അതേ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ എന്‍സിപി നേതാവായ ഫഹ്മിദ ഹസന്‍ ഖാനെ പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ അയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വീടിന് മുന്‍പില്‍ മുസ്ലിം സ്ത്രീയെക്കൊണ്ട് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി തിരിച്ചടിക്കാനുള്ള എന്‍സിപിയുടെ ഗൂഢപദ്ധതിയാണ് ശിവസേനയെക്കൊണ്ട് ശരത് പവാറും കൂട്ടരും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ഈയിടെ എല്ലാ ഹിന്ദുത്വ പ്രതികൂല നടപടികളുമായി മുന്നോട്ട് പോകുകയാണ് ഉദ്ധവ് താക്കറെയും ശിവസേനയും. ദല്‍ഹിയിലെ മോദിയുടെ സെവന്‍ കല്യാണ്‍ മാര്‍ഗ്ഗിലെ വസതിക്ക് മുന്‍പില്‍ പ്രാര്‍ത്ഥന ചൊല്ലാനാണ് എന്‍സിപി നേതാവ് ഫഹ്മിദ ഹസന്‍ ഖാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫഹ്മിദ ഹസന്‍ ഖാന്‍ തന്നെ അനുവാദം ചോദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരിക്കുകയാണ്. ‘ഹിന്ദുമതവും ജൈനമതവും രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും പട്ടിണിയും കുറയ്‌ക്കാന്‍ സഹായിക്കുമെങ്കില്‍ അത് ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്’- പരിഹാസച്ചുവയുള്ളതാണ് ഫഹ്മിദ ഹസന്‍ ഖാന്റെ കത്തിലെ ഈ ഭാഗത്തെ പരാമര്‍ശമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പള്ളിയിലെ ലൗഡ് സ്പീക്കര്‍ പ്രശ്‌നത്തില്‍ നടപടിയെടുക്കാത്ത ശിവസേന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ മതേശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് എംപിയായ നവനീത് കൗറിനും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയ്‌ക്കും എതിരെ രാജ്യദ്രോഹക്കുറ്റമാണ് ശിവസേന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. 124എ എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിന്റെ പേരില്‍ അടിക്കടി ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശിവസേന തന്നെ ഒരു എംപിയ്‌ക്കും എംഎല്‍എയ്‌ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി 14 ദിവസത്തേക്ക് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദവിസം ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ മുംബൈയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖാമുഖം കാണാതെ ഒഴിഞ്ഞുമാറി നിന്നു. ഉദ്ധവ് താക്കറെയുടെ ഈ നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്. പഴയ ശിവസേന പ്രവര്‍ത്തകരുടെ വസതികളില്‍ സന്ദര്‍ശനം നടത്തേണ്ടി വന്നതാണ് ഇതിന് കാരണമായി ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ അന്ത്യശാസനം ഒക്ടോബര്‍ മൂന്നിന് അവസാനിക്കുകയാണ്. ഇതോടെ വലിയ കലാപങ്ങള്‍ക്ക് മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് ക്രമസമാധാന പാലത്തിനായി മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് മഹാരാഷ്‌ട്ര ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: