പട്ന: 78000 ദേശീയപതാകകൾ ഉയര്‍ത്തി ലോക റെക്കോർഡ് സൃഷ്ടിച്ച് ബിഹാറിലെ ബിജെപി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ, രാജ്യവ്യാപകമായി ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഭോജ്പുർ ജില്ലയിൽ ചടങ്ങ് നടന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി പങ്കുചേര്‍ന്ന ചടങ്ങിലാണ് 78000 ദേശീയപതാകകളുമായി ജനങ്ങൾ പങ്കുചേര്‍ന്നത്. ഇതോടെ പാകിസ്ഥാന്റെ റെക്കോഡാണ് ബീഹാര്‍ ബിജെപി തകര്‍ത്തത്. നേരത്തെ 57,500 ദേശീയപതാകകൾ ഉയര്‍ത്തിക്കൊണ്ട് നേരത്തെ പാകിസ്ഥാന് ഈയിനത്തില്‍ ലോകറെക്കോഡ് സ്ഥാപിച്ചിരുന്നു. ഡ്രോൺ ക്യാമറകളിലൂടെ ഗിന്നസ് ബുക്ക് അധികൃതർ പതാക റാലി പകർത്തി.
75,000 ത്രിവർണ പതാകകൾ വീശാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, ജന പങ്കാളിത്തം വർദ്ധിച്ചതോടെ പതാകയുടെ എണ്ണം 78000 ആക്കി ഉയർത്തുകയായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആവേശകരമായ അനുഭവമാണിതെന്ന് അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: