യുവ മാനേജരായി കോര്‍പ്പറേറ്റ് മേഖലയുടെ ഉയരങ്ങള്‍ കയറാന്‍ ആഗ്രഹിക്കുന്ന സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎമ്മുകള്‍) നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് (ഐപിഎം) പ്രോഗ്രാം പഠിക്കാം. ഇന്തോര്‍, രോഹതക് ഐഐഎമ്മുകള്‍ ഇക്കൊല്ലം നടത്തുന്ന ഐപിഎം പ്രോഗ്രാമില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
പ്ലസ്ടു/ ഹയര്‍സെക്കന്ററി/ തത്തുല്യബോര്‍ഡ് പരീക്ഷ 2020/2021 വര്‍ഷം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. 2022ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എസ്എസ്എല്‍സി/ തത്തുല്യബോര്‍ഡ് പരീക്ഷയിലും. 60 ശതമാനം മാര്‍ക്കില്‍ കുറയാതെവേണം. പട്ടികജാതി/ വര്‍ഗ്ഗം, ഭിന്നശേഷിക്കാന്‍ (പിഡബ്ല്യുബിഡി) വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതിയാകും. പ്രായപരിധി 20 വയസ്. എസ് സി/ എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിന് 5 വര്‍ഷത്തെ ഇളവുണ്ട്.
ഐഐഎം ഇന്തോറിലെ ഐപിഎംപ്രവേശന വിജ്ഞാപനം www.iimidr.ac.in ല്‍ ലഭിക്കും. അപേക്ഷഫീസ് 4130 രൂപ. എസ് സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 2065 രൂപ, മെയ് 21 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജൂലൈ രണ്ടിന് ദേശീയതലത്തില്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്ലസ്ടു പാസായവര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാം. കേരളത്തില്‍ തിരുവനന്തപുരവും, കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. ഇവിടെ ഐപിഎം പ്രോഗ്രാമില്‍ 150 സീറ്റുകളാണുള്ളത്. വാര്‍ഷിക ട്യൂഷന്‍ഫീസ് 4 ലക്ഷം രൂപ. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റലില്‍ താമസസൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
ഐഐഎം രോഹതക് 2022-27 വര്‍ഷം നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് മെയ് രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 3890 രൂപ. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iimrohtak.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യതാമാനദണ്ഡങ്ങളും അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
ദേശീയതലത്തില്‍ 28 നഗരങ്ങളിലായി മേയ് 21 ന് നടത്തുന്ന ഐപിഎം ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങള്‍. കോഴ്സ് ഓഗസ്റ്റിലാരംഭിക്കും. അന്വേഷണങ്ങള്‍ക്ക് ipmadmission@iimrohtak.ac.in എന്ന ഇ- മെയിലി ല്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: