തിരുവനന്തപുരം:ചിത്രത്തിലുള്ള ഉഴുതുമറിച്ച കണ്ടം ഏതെന്നും സംശയം വേണ്ട. ഇത് വിതയ്‌ക്കാനായി ഒരുക്കിയിട്ട പാടമല്ല. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള കളിസ്ഥലമാണ്. വെറും കളിസ്ഥലമല്ല പേരെടുത്ത സ്റ്റേഡിയം. പി ടി ഉഷ ഉള്‍പ്പെടെയുളള കായിക പ്രതിഭകളുടെ കുതിപ്പിനു സാക്ഷ്യം വഹിച്ചിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം.
പേര് പോലെ നഗരത്തിന്റെ ഹൃദയ ഭാഗത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുറ്റത്ത്, സെക്രട്ടറിയറ്റിന് ചേര്‍ുള്ള നഗരത്തിലെ വലിയ സ്‌റ്റേഡിയം. ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വേദിയായ സ്ഥലം. ക്രിക്കറ്റ്, ഫുട്ബാള്‍ ടീമുകളുടെ സെലെക്ഷന്‍ ക്യാമ്പും മത്സരങ്ങളും നടക്കുന്ന ഗ്രൗണ്ട്. കേരളത്തില്‍ നടക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പ്രധാന വേദിയായി എന്നും ഉണ്ടാകാറുള്ള ഗ്രൗണ്ട്. പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ തിരുവനന്തപുരത്ത് പൊതുപരിപാടിക്കെത്തുന്ന സ്‌റ്റേഡിയം.
ഇപ്പോഴും നിരവധി കായിക പ്രേമികള്‍ ഈ ഗ്രൗണ്ടിനെ പരിശീലനത്തന് ആശ്രയിക്കുന്നുണ്ട്. ഞാറാഴ്ചകളില്‍ വ്യായാമം ചെയ്യാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള ഗ്രൗണ്ട് ഫുട്ബാളിനും ക്രിക്കറ്റിനുമായി വാടകക്കും നല്‍കുന്നുണ്ട്
സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ കാഴ്ചയാണ് ചിത്രത്തിലേത്. കൃഷി ചെയ്യാന്‍ കിളച്ചു മറിച്ചതല്ല. ഫയര്‍ ഫോഴ്‌സ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നടത്തിയതാണ്. മഴ പെയ്ത് കുതിര്‍ന്നു കിടന്ന ഗ്രൗണ്ടിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒാടിച്ചതിന്റെ ബാക്കിപത്രമാണ്.
വാര്‍ത്തയും ചിത്രവും ; വി വി അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: