തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇക്കുറി റെക്കോര്‍ഡ് ഭണ്ഡാരം വരവ്. ഏപ്രില്‍ മാസത്തെ വരവ് കണക്കാക്കിയപ്പോഴാണിത്. ആകെ ലഭിച്ചത് 5.74 കോടിയിലേറെ രൂപയാണ്. അഞ്ചരകോടി രൂപയിലേറെ ലഭിക്കുന്നത് ഇതാദ്യമായാണ്. വിഷു ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ദര്‍ശനത്തിന് കൂടുതല്‍ ആളുകളെത്തിയതാണ് ഭണ്ഡാരം വരവ് വര്‍ധിക്കാനുള്ള കാരണം. അഞ്ച് കോടി രൂപ കടക്കുന്നത് തന്നെ വളരെ അപൂര്വമായിട്ടായിരുന്നു. മൂന്ന് കിലോ 98 ഗ്രാം സ്വര്‍ണ്ണവും 11 കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: