കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയ്‌ക്ക് നേരെ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. ഐസ് ആണ് ാക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളടക്കം പള്ളിയിലുണ്ടായിരുന്ന 33 പേരാണ് ഭാകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ അപലപിച്ച് താലീബാന്‍ രംഗത്തുവന്നു. അനിഷ്ട സംഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും താലീബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുള്‌ല മുജാഹിദ് ട്വീറ്റ് ചെയ്തു. 43 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
താലീബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം ഐഎസിന്റെ ആക്രമണങ്ങളുടെ എണ്ണം താരതമ്യേനെ കുറഞ്ഞിരുന്നു. എന്നാല്‍ ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും മേഖലയില്‍ ഐസ് ആക്രമണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: