ന്യൂദല്‍ഹി:പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ലഹളക്കാരുടെ അനുകമ്പക്കാരായി മാറിയിരിക്കുകയാണെന്ന് ദല്‍ഹിയിലെ ബിജെപി നേതാവ് ആദേശ് ഗുപ്ത. അതുകൊണ്ടാണ് അവര്‍ ലഹളക്കാരെ രക്ഷിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ആദേശ് ഗുപ്ത പറഞ്ഞു.
ബുധനാഴ്ച ലഹളക്കാരായ ബംഗ്ലാദേശിലെ രോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ തിങ്ങിത്താമസിക്കുന്ന കയ്യേറിപ്പണിത കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ബിജെപി ഭരിക്കുന്ന ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് ജെസിബി അയയ്‌ക്കാന്‍ തീരുമാനിച്ചത്. കാരണം ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി യാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇവിടുത്തെ താമസക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍്ട്ടുണ്ടായിരുന്നു.
രാമക്ഷേത്രം പണിയുന്നത് തടയാന്‍ ശ്രമിച്ച അതേ അഭിഭാഷകന്‍ തന്നെയാണ് കലാപക്കാര്‍ താമസിക്കുന്ന ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനും മുന്നോട്ട് വന്നത്. – ആദേശ് ഗുപത് പറഞ്ഞു.
നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായി 400 പൊലീസ് ഉദ്യോഗസ്ഥരെ ദല്‍ഹി പൊലീസ് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയ ഉടന്‍ അതിനെതിരെ സുപ്രീംകോടതിയില്‍ പരാതി എത്തി. വാദം കേട്ട സുപ്രീംകോടതി ഉടന്‍ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും തല്‍സ്ഥിതി നിലനിര്‍ത്താനും ഉത്തരവിട്ടു. ഈ ഉത്തരവും കൊണ്ട് പൊളിക്കല്‍ നിര്‍ത്താന്‍ മുന്നിട്ടിറങ്ങിയത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പൊളിക്കലിനെ എതിര്‍ത്തു മുന്നോട്ട് വന്നു.
എന്നാല്‍ ഈ അനധികൃത കെട്ടിടങ്ങളില്‍ താമസിച്ചവര്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയെ ആക്രമച്ചതിന് വ്യക്തമായ തെളിവുണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ടുള്ള മത്സരപ്രകടനമായിരുന്നു പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ കണ്ടത്.
പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളിലും, ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണങ്ങളിലും റോഹിങ്ക്യന്‍, ബംഗ്ലാദേശി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവരെ അക്രമത്തിന് ഉപയോഗിക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ബുധനാഴ്ചത്തെ പ്രതിപക്ഷപാര്‍ട്ടികളുടെ നെട്ടോട്ടം. കൂടാതെ, ഈ സ്ഥലത്തുള്ള സ്വദേശി കച്ചവടക്കാര്‍ക്ക് നേരെ ഇവരുടെ അക്രമങ്ങളില്‍ നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി പോകുന്ന സ്ത്രീകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ചു വിട്ടിട്ടുള്ളതായി പരാതികള്‍ ഉണ്ട്.
നേരത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മേയറോട് ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ആക്രമണം നടത്തിയവര്‍ക്ക് എഎപി എംഎല്‍എയുടേയും കൗണ്‍സിലറുടേയും പിന്തുണ ലഭിച്ചിരുന്നുവെന്നും ബിജെപി ആരോപിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: