പാലക്കാട്: സ്വന്തം നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റ്‌റായ അനന്തകൃഷ്ണന്റെ മകന്‍ ശ്രീനിവാസ്‌ന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കാനോ, ആശ്വസിപ്പിക്കാനോ ശ്രീനിവാസന്റെ ബന്ധുക്കളെ കാണാനോ ശ്രമിക്കാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കാണിക്കുന്നത് രാഷ്‌ട്രീയ ഷണ്ഡത്വം ആണെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡണ്ട് എ.എന്‍. രാധാകൃഷ്ണന്‍.. ശ്രീനിവാസന്റെ കുടുംബംഗങ്ങളെ കാണാനും ആശ്വസിപ്പിക്കാനും എത്തിയതാണ് അദ്ദേഹം.
ഷാഫി പറമ്പിലിനെ വിജയിപ്പിക്കാന്‍ ബൂത്ത് തലത്തില്‍ രാപകല്‍ കഠിനാധ്വാനം ചെയ്ത കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് വധിക്കപ്പെട്ട ശ്രീനിവാസന്റെ പിതാവ് അനന്തകൃഷ്ണന്‍. സ്വന്തം ബൂത്ത് പ്രസിഡണ്ടിന്റെ വീട്ടില്‍ ദാരുണസംഭവം ഉണ്ടായിട്ടും അവരെ ആശ്വസിപ്പിക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ ഷാഫിപറമ്പില്‍ എത്താത്തത് മതതീവ്രവാദികളുടെ അച്ചാരം മേടിച്ചത് കൊണ്ടാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
മത തീവ്രവാദികളായ എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനാ നേതാക്കളുമായി ഒളിഞ്ഞും, തെളിഞ്ഞും സിപിഎമ്മും, കോണ്‍ഗ്രസും നടത്തുന്ന കള്ളക്കളിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മലമ്പുഴ, പാലക്കാട് എംഎല്‍എമാരുടെ സമീപനം.
മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എംഎല്‍എ മാര്‍ ശ്രമിക്കുന്നത്. മത തീവ്രവാദികളുടെ ബിനാമിയായി പ്രവര്‍ത്തിക്കുന്ന
ഷാഫി പറമ്പിലിനെ പാലക്കട്ടെ ജനങ്ങള്‍ ബഹിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ബി.ഗോപാലകൃഷ്ണണന്‍, ബിജെപി സംസഥാന ട്രെഷറര്‍ അഡ്വ.ഇ.കൃഷ്ണദാസ്, മേഖലാ സെക്രട്ടറി വി.നടേശന്‍, ജില്ല സെക്രട്ടറി പി.സ്മിതേഷ്, ജില്ലാ കമ്മിറ്റി അംഗം സുന്ദരേശന്‍ കൊപ്പം, എസ്‌സി മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് സുരേഷ്ബാബു യാക്കര, മണ്ഡലം ഭാരവാഹികളായ വിജേഷ്.കെ, അഡ്വ.പദ്മപ്രകാശ് , ബിനില്‍ മടപ്പള്ളത്ത്, ഗോപി യാക്കര, ലക്ഷ്മണന്‍.കെ(കൗണ്‍സിലര്‍), ലിനീഷ് ലോകനാഥന്‍, അനീഷ് മുരുകന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: