ന്യൂദല്‍ഹി: പാവം പിടിച്ച ജനങ്ങളെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന വില കുറഞ്ഞ ചില തന്ത്രങ്ങളെ വിമര്‍ശിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ നേതാവും ഇസ്കോണ്‍ ദ്വാരക വൈസ് പ്രസിഡന്റുമായ അമോഗ് ലിലാ ദാസ്.
ഇക്കാര്യം തുറന്നുകാണിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും പങ്കുവെച്ചു. ഈ രീതി മതപരിവര്‍ത്തനത്തിന് മിഷണറിമാര്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം:
ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായി മികച്ച പ്രവര്‍ത്തനങ്ങളാണ് ഇസ്കോണ്‍ നടത്തുന്നതെന്നും അമോഗ് ലീലാ ദാസ് പറഞ്ഞു. അത്ഭുത പ്രവര്‍ത്തികളെ നാടകീയ അവതരിപ്പിച്ചാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം ചെയ്യുന്നത്. അത്ഭുത സിദ്ധികളുണ്ടെന്ന് പറയുന്ന ചില പാനീയങ്ങള്‍ രോഗികളെ കുടിപ്പിക്കുന്നതാണ് ഒരു രീതി. ഇതോടെ അതുവരെ ശാരീരികമായി തീരെ അവശനായ രോഗി സുഖപ്പെട്ട് നൃത്തം ചെയ്യുന്നു. ഇത് സ്റ്റേജില്‍ കാണിക്കുകയാണ്. ഇത് ക്രിസ്തുവിന്റെ അത്ഭുതശക്തിക്ക് ഉദാഹരണമാണെന്ന് മതപരിവര്‍ത്തകര്‍ വിശദീകരിക്കുകയും ചെയ്യും.
‘അത്ഭുതപ്രവൃത്തികള്‍ കാണിച്ച് മതം മാറ്റിയ ശേഷം ഈ പാവങ്ങള്‍ക്ക് ചികിത്സാ സഹായം, തൊഴില്‍, പണം എന്നിവ നല്കുന്നു. ഇതെല്ലാം തീരെ വിലകുറഞ്ഞ രീതികളാണ്.’- അദ്ദേഹം പറയുന്നു. ‘എന്നാല്‍ ഇസ്കോണ്‍ ആത്മീയ പരിവര്‍ത്തനത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഞങ്ങല്‍ സനാതന ധര്‍മ്മത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യാന്‍ ഇത്തരം വില കുറഞ്ഞ ട്രിക്കുകള്‍ ഉപയോഗിക്കാറില്ല. പകരം ഞങ്ങള്‍ അവരെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു.’- അമോഗ് ലീലാ ദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: