തിരുവനന്തപുരം: വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ കൈരളി ടിഎംടിയ്‌ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 85 കോടിയുടെ നികുതി വെട്ടിപ്പാണ് കമ്പനി നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു മാസമായി കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വെട്ടിപ്പ് വ്യക്തമായതോടെയാണ് കൈരളി സ്റ്റീല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ(42) ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്. വില്‍ക്കാത്ത കമ്പിയുടെ പേരില്‍ ബില്ലുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങിയെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
സ്റ്റീല്‍ വ്യാപാര മേഖലയില്‍ നിന്ന് മാത്രം കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് കേരളത്തില്‍ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ സ്റ്റീല്‍ വിപണിയുടെ 50 ശതമാനവും കൈയാളുന്നത് കൈരളി ടിഎംടിയാണ്. പാലക്കാട്ടെ ആസ്ഥാന ഓഫീസില്‍ അടക്കം തെളിവുകള്‍ ശേഖരിക്കുന്നതിനായി ജിഎസ്ടി സംഘം റെയിഡ് നടത്തിയിരുന്നു.
മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് നിഗമനമെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ രണ്ടാഴ്‌ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: