ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി അക്രമത്തിന്റെ മുഖ്യസൂത്രധാരനായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അൻസാർ ആം ആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി നേതാവ്. എംപി മനോജ് തിവാരിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.
‘ഹനുമാന്‍ ജയന്തിക്ക് നേരെ നടന്ന ആക്രമണത്തിലെ മുഖ്യപ്രതി അന്‍സാര്‍ ആംആദ്മി പ്രവര്‍ത്തകനാണെന്ന് അറിയുന്നു. ഇതിന് തെളിവായി ഫോട്ടോകളുണ്ട്. 2020ലെ ദല്‍ഹി കലാപത്തിലെ ആസൂത്രകന്‍ താഹിര്‍ ഹുസ്സൈനും ആപ് പ്രവര്‍ത്തകനാണ്. ആപ് ഒരു കലാപം സൃഷ്ടിക്കാനുള്ള ഫാക്ടറിയാണോ നടത്തുന്നത്?’- ബിജെപി എംപി മനോജ് തിവാരി ചോദിച്ചു.
പിന്നീട് ദല്‍ഹിയിലെ ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറും ഇതേ വാദവുമായി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി:’ആപ് പ്രവര്‍ത്തകനാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായ സൂചനകള്‍ ഉള്ളതിനാല്‍ ആപ് നേതൃത്വത്തില്‍ നിന്നും മറുപടി ആവശ്യമാണ്’- പ്രവീണ്‍ ശങ്കര്‍ കപൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ് ആംആദ്മിയുടെ തേനീച്ചക്കൂട് ഇളകിയത്. പിടിക്കപ്പെടുന്നു എന്ന തോന്നലുണ്ടായതോടെ ആപ് നേതാക്കള്‍ ഓരോരുത്തരായി ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. ഇപ്പോള്‍ അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണമാണ് ആപ് നേതാക്കള്‍ ഉന്നയിക്കുന്നത്. ആപ് എംഎല്‍എ അതിഷി ആരോപിച്ചത് അന്‍സാര്‍ ഒരു ബിജെപി നേതാവാണെന്നാണ്. ഇക്കാര്യത്തില്‍ ആപിന് പിന്തുണയുമായി ബിജെപിയ്‌ക്കെതിരെ എന്‍ഡിടിവി ചാനല്‍ വന്‍പ്രചാരവേല സംഘടിപ്പിക്കുന്നുണ്ട്.
എന്തായാലും പിടിയിലായ അന്‍സാര്‍ ദല്‍ഹിയിലെ വൻ തോക്കാണ്. ആഡംബര ജീവിതം നയിക്കുന്ന ഇയാൾ തോക്കുപിടിച്ച് നിൽക്കുന്നതും സ്വർണചെയിൻ ധരിച്ചു പാനീയങ്ങൾ നുണയുന്നതിന്റെയും ഫോട്ടോകള്‍ ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കൂടാതെ അനധികൃതമായി ആയുധം കൈവശം വച്ചതുൾപ്പെടെ അൻസാറിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: