Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ ആഗോള കേന്ദ്രം ഗുജറാത്തില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള 107 രാജ്യങ്ങള്‍ക്കായി അതാതു ഗവണ്മെന്റിന്റെ പ്രത്യേക ഓഫീസുകള്‍ ഇവിടെയുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 10:00 pm IST
in Health

അഹമ്മദാബാദ്: പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി  പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്‌ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും.  ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, സബാനന്ദ സോനോവാള്‍, മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കേന്ദ്രം സ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി മോദിക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് നന്ദി പറഞ്ഞു.  ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള 107 രാജ്യങ്ങള്‍ക്കായി അതാതു ഗവണ്മെന്റിന്റെ പ്രത്യേക ഓഫീസുകള്‍ ഇവിടെയുണ്ടാകും. അതായത് പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഇന്ത്യയുടെ നേതൃത്വത്തിനായി ലോകം ഇന്ത്യയിലെത്തും. പരമ്പരാഗത ഔഷധ ഉല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ സമൃദ്ധമാണെന്നും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രം ഏറെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ പല പ്രദേശങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം ചികിത്സയുടെ ആദ്യ ഘട്ടമാണ്. പുതിയ കേന്ദ്രം ഡാറ്റ, നവീകരണം, സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഗവേഷണവും നേതൃത്വവും, തെളിവും പഠനവും, ഡാറ്റയും അനലിറ്റിക്‌സും, സുസ്ഥിരതയും തുല്യനീതിയും, നവീനാശയങ്ങളും സാ്‌ങ്കേതികവിദ്യയും ആയിരിക്കും അഞ്ച് പ്രധാന മേഖലകള്‍, ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.

ഈ അവസരത്തില്‍ മൗറീഷ്യസിനെ സഹകരിപ്പിച്ചതിന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്തും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.  വിവിധ സംസ്‌കാരങ്ങളില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായത്തിന്റെയും ഔഷധ ഉല്‍പന്നങ്ങളുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് ഇപ്പോഴത്തേക്കാള്‍ മികച്ച സമയം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ സംഭാവനകള്‍ അദ്ദേഹം അടിവരയിട്ടു. ”ഈ ഉദാരമായ സംഭാവനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ഇന്ത്യന്‍ ജനതയോടും ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്,” പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് പറഞ്ഞു. 1989 മുതല്‍ മൗറീഷ്യസില്‍ ആയുര്‍വേദത്തിന് നിയമനിര്‍മ്മാണ അംഗീകാരം നല്‍കിയതിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കി. മൗറീഷ്യസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാംനഗറില്‍ ആയുര്‍വേദ ചികില്‍സ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കിയതിന് ഗുജറാത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

‘ഡബ്ല്യുഎച്ച്ഒ കേന്ദ്രം ഈ രംഗത്തെ ഇന്ത്യയുടെ സംഭാവനകള്‍ക്കും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണ്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്തമായി ഇന്ത്യ ഈ പങ്കാളിത്തം ഏറ്റെടുക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ സര്‍വ്വകലാശാല ജാംനഗറിലാണു സ്ഥാപിതമായതെന്നും  മോദി പറഞ്ഞു. ആയുര്‍വേദയിലെ പഠന ഗവവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നഗരത്തില്‍ ഗുണനിലവാരമുള്ള ആയുര്‍വേദ സ്ഥാപനമുണ്ട്.

പുതിയ കേന്ദ്രത്തിന് അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.  ആദ്യം, സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത വിജ്ഞാന സംവിധാനത്തിന്റെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക; രണ്ടാമതായി, പരമ്പരാഗത മരുന്നുകളുടെ പരിശോധനയ്‌ക്കും സര്‍ട്ടിഫിക്കേഷനുമായി അന്താരാഷ്‌ട്ര നിലവാരം സൃഷ്ടിക്കാന്‍ ജിസിടിഎമ്മിനു കഴിയും, അതുവഴി ഈ മരുന്നുകളിലുള്ള വിശ്വാസം മെച്ചപ്പെടുന്നു. മൂന്നാമതായി, പരമ്പരാഗത ഔഷധങ്ങളുടെ ആഗോള വിദഗ്ധര്‍ ഒത്തുചേരുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമായി ജിസിടിഎം വികസിക്കണം.  വാര്‍ഷിക പരമ്പരാഗത വൈദ്യോത്സവത്തിന്റെ സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാലാമതായി, പരമ്പരാഗത ഔഷധമേഖലയിലെ ഗവേഷണത്തിനായി ജിസിടിഎം ധനസഹായം സമാഹരിക്കണം. അവസാനമായി, ജിസിടിഎം പ്രത്യേക രോഗങ്ങളുടെ സമഗ്രമായ ചികിത്സയ്‌ക്കായി പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കണം, അതുവഴി രോഗികള്‍ക്ക് പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തില്‍ നിന്ന് പ്രയോജനം ലഭിക്കും.

‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ സങ്കല്‍പ്പം വിളിച്ചോതുന്നത് ലോകം മുഴുവന്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണെന്നു മോദി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിതമായതോടെ ഈ പാരമ്പര്യം കൂടുതല്‍ സമ്പന്നമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: ലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.