കോഴിക്കോട് : ലൗ ജിഹാദ് ഒരു സാമൂഹ്യ പ്രശ്നമായി നിലനില്‍ക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇസ്ലാം മതവും ക്രിസ്തു മതവും തമ്മിലുള്ള വിഷയമല്ല ഇത്. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം തീവ്രവാദ സംഘടനകള്‍ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്ത് വിടേണ്ടതില്ല. കോടഞ്ചേരിയിലെ ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലവ് ജിഹാദിന് പിന്നില്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക