Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ന് ക്ലാസിക് പോരാട്ടം; കേരളം ഇന്ന് ബംഗാളിനെതിരെ, മത്സരം രാത്രി എട്ടിന്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ബംഗാള്‍ കേരളത്തെ നേരിടുന്നത്. 2017 മാര്‍ച്ച് 27ന് കൊല്‍ക്കത്തയില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലും പിന്നീട് 2018 ഏപ്രില്‍ ഒന്നിന് നടന്ന ഫൈനലിലും കേരളം ബംഗാളിനെ കീഴടക്കിയിരുന്നു. ആ പരാജയങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടിയാണ് ഇന്ന് പയ്യനാട് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ബംഗാള്‍ ലക്ഷ്യം വയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 07:00 am IST
in Football

മഞ്ചേരി: വിജയം തുടരണം, രാജസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. കേരളം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരിയില്‍ അരങ്ങുണരുന്നു.  

ഗ്രൂപ്പിലെ ഏറ്റവും കടുത്ത പോരാട്ടത്തില്‍ 32 തവണ ചാമ്പ്യന്മാരായ ബംഗാളാണ് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ട് ടീമുകളും തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പയ്യനാട് സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നത്.

പകവീട്ടുമോ?

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ബംഗാള്‍ കേരളത്തെ നേരിടുന്നത്. 2017 മാര്‍ച്ച് 27ന് കൊല്‍ക്കത്തയില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലും പിന്നീട് 2018 ഏപ്രില്‍ ഒന്നിന് നടന്ന ഫൈനലിലും കേരളം ബംഗാളിനെ കീഴടക്കിയിരുന്നു. ആ പരാജയങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടിയാണ് ഇന്ന് പയ്യനാട് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ബംഗാള്‍ ലക്ഷ്യം വയ്‌ക്കുന്നത്.  

അന്നത്തെ ഫൈനലില്‍ ഷൂട്ടൗട്ടിനൊടുവില്‍ 4-2നായിരുന്നു കേരളത്തിന്റെ ജയവും സന്തോഷ് ട്രോഫി കിരീടധാരണവും. ഗ്രൂപ്പ് മത്സരത്തില്‍ 1-0ന്റെ വിജയവുമാണ് നേടിയത്. കൊല്‍ക്കത്തയിലെ വിജയത്തുടര്‍ച്ചയാണ് കേരളത്തിന്റെ ലക്ഷ്യം.

പഴുതുകള്‍ അടയ്‌ക്കണം  

കേരളം ആദ്യ കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ബംഗാളിന്റെ വിജയം കരുത്തരായ പഞ്ചാബിനെതിരെ ആയിരുന്നു, 1-0ന്. മികച്ച പ്രകടനമാണ് കേരളം രാജസ്ഥാനെതിരെ പുറത്തെടുത്തത്. ക്യാപ്്റ്റന്‍ ജിജോ ജോസഫ് ഹാട്രിക് നേടി. സ്‌ട്രൈക്കര്‍ വിഘ്‌നേഷ് പാഴാക്കിയ അവസരങ്ങള്‍ നിരവധിയാണ്. മധ്യനിരയില്‍ ചില പോരായ്‌മകളുണ്ട്. ആദ്യ കളിയില്‍ ഹാട്രിക് അടിച്ച് കേരളത്തിന്റെ വിജയശില്പിയായെങ്കിലും മധ്യനിരയില്‍ കളിമെനയുന്നതില്‍ ജിജോ പൂര്‍ണ വിജയമായിരുന്നില്ല. ഇതോടെ സ്‌ട്രൈക്കറായ വിഘ്‌നേഷിന് പിന്നിലേക്കിറങ്ങി വന്ന് പന്ത് സ്വീകരിച്ച് മുന്നേറ്റം നടത്തേണ്ടിവന്നു.  

വിഘ്നേശിന്റെ വേഗതയ്‌ക്കൊപ്പം എത്താന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ലെന്നതും കേരളത്തിന് പ്രശ്നമാണ്. കളിയുടെ നിയന്ത്രണവും ആക്രമണവും ഒരുപോലെ ഏറ്റെടുക്കേണ്ടി വരുന്നത് വിഘ്നേഷിന്റെ ഫിനിഷിങ്ങിന്റെ താളം തെറ്റിക്കുന്നു. അജയ് അലക്‌സും മുഹമ്മദ് ഷരീഫും സഞ്ജുവും അണ്ടര്‍ 21 താരം സോയല്‍ ജോഷിയും അടങ്ങിയ പ്രതിരോധം മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ കേരള ഗോളി മിഥുന് കാര്യമായ പരീക്ഷണം രാജസ്ഥാനില്‍ നിന്ന് നേരിടേണ്ടി വന്നതുമില്ല. രാജസ്ഥാനെതിരെ കളിച്ച കളി മതിയാവില്ല ബംഗാളിനെതിരെ ജയിച്ചു കയറാന്‍. എല്ലാ പഴുതുകളും അടച്ച് കുറ്റമറ്റ രീതിയിലാകും ഇന്ന് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്ത് വിന്യസിക്കുക. ആദ്യ മത്സരത്തിലെന്ന പോലെ ഇന്നും 4-4-2 ശൈലിയിലാകും കേരളം മൈതാനത്തിറങ്ങുക.

ശക്തമാണ് മറുവശം  

മറുവശത്ത് ആദ്യ കളിയില്‍ കരുത്തരായ പഞ്ചാബിനെ കീഴടക്കിയ ബംഗാളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കളിയില്‍ വിജയഗോള്‍ നേടിയ ശുഭം ഭൗമിക്ക്, മറ്റൊരു മുന്നേറ്റനിരക്കാരനും യുവതാരവുമായ ഫര്‍ദിന്‍ അലി മൊല്ല എന്നിവരടങ്ങിയ താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് കേരള പ്രതിരോധത്തിന്റെ വെല്ലുവിളി. മധ്യനിരയില്‍ കളിമെനയാന്‍ തന്‍മയ് ഘോഷ്,  മഹിതോഷ് റോയ്, ബസുദേവ് മന്ദി, സജല്‍ ബാഗ് തുടങ്ങിയവരും എത്തുമ്പോള്‍ മധ്യനിരയിലെ പോരാട്ടം കനക്കും. പ്രതിരോധം നയിക്കുന്നത് നായകന്‍ മൊണ്‍ടോഷ് ചക്ലാദാറാണ്. ഒപ്പം തുഹിന്‍ദാസ്, ശുഭേന്ദു മന്ദി തുടങ്ങിയവരും മൈതാനത്തെത്തുമ്പോള്‍ കേരള മുന്നേറ്റനിരക്ക് ഈ പ്രതിരോധക്കോട്ട തകര്‍ക്കുന്നത് കനത്ത വെല്ലുവിളിയാകും. എന്തായാലും സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധക പിന്തുണയില്‍ കേരളവും പകരം വീട്ടാന്‍ ബംഗാളും ഇറങ്ങുമ്പോള്‍ ഇന്നത്തെ പോരാട്ടം ഹെവിവെയ്റ്റാവുമെന്ന് ഉറപ്പാണ്.

Tags: keralaബംഗാള്‍സന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.