കൊച്ചി: ഈസ്റ്ററിന് ഹലാല്‍ മാംസം വാങ്ങരുതെന്ന് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ ആക്ഷന്‍ (കാസ). ‘ഈസ്റ്ററില്‍ നിന്ന് ഹലാലിനെ പൂര്‍ണ്ണമായി ഒഴിവാക്കുക’ എന്ന തലക്കെട്ടോടെയാണ് കാസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റില്‍ നിന്ന്: ഈസ്റ്റര്‍ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. വിശുദ്ധവാരത്തിന്റെ അവസാന നാളായ ഈസ്റ്റര്‍ വിശുദ്ധമായാണ് ആചരിക്കേണ്ടത്. അതിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും നമ്മുടെ വീടുകളിലേക്കോ നമ്മുടെ ശരീരത്തിനുള്ളിലേക്കോ പ്രവേശിപ്പിക്കാന്‍ പാടില്ല. അതിനാല്‍, ഒരു ഗോത്ര ദൈവത്തിന് അവരുടെ മന്ത്രങ്ങള്‍ ചൊല്ലി ബലി അര്‍പ്പിക്കപ്പെട്ട മൃഗത്തിന്റെ ഹലാല്‍ മാംസം ഒരു കാരണവശാലും ഉയര്‍പ്പു നാളില്‍ കഴിക്കരുത്. ആ ബലിക്കായി മൃഗത്തെ കശാപ്പു ചെയ്യുന്ന ആളുടെ വിശ്വാസവും നാം നോക്കേണ്ടതുണ്ട്.
അവരുടെ വിശ്വാസപ്രകാരം കര്‍ത്താവായ യേശുക്രിസ്തു ദൈവമല്ല, വെറുമൊരു പ്രവാചകനാണ്. യേശുക്രിസ്തു ക്രൂശിതനായിട്ടില്ലെന്നും അടക്കം ചെയ്തതിനു ശേഷം ഉയര്‍ത്തെഴുന്നേറ്റിട്ടില്ലായെന്നുമാണ് മാംസവും മുറിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. 50 ദിവസത്തെ നോയമ്പുകളുടെ പുണ്യം അവസാന ദിവസമായ ഈസ്റ്റര്‍ ദിനത്തിലെ തെറ്റായ പ്രവര്‍ത്തിലൂടെ നഷ്ടപ്പെടാതിരിക്കട്ടെ. ഹലാല്‍ ഒഴിവാക്കുക.
മന്ത്രം നിലനില്‍ക്കുന്ന മാംസമെന്തിന് നമ്മുടെ സത്യ ഏക ദൈവത്തിന്റെ പുനരുദ്ധാന ദിനത്തില്‍ നമ്മുടെ പണം കൊടുത്തു വാങ്ങി കഴിക്കണം. കഴിഞ്ഞ ക്രിസ്മസില്‍ ധാരാളം ഹലാല്‍ രഹിത മാംസ വില്‍പ്പനശാലകള്‍ കേരളത്തില്‍ ഉയര്‍ന്നു. അതിനെ അപേക്ഷിച്ച് ഈ ഈസ്റ്ററിന് താല്ക്കാലികവും അല്ലാത്തതുമായ ഏകദേശം 1200ഓളം ഹലാല്‍ രഹിത മാംസ വില്‍പ്പനശാലകള്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കും. ഹലാല്‍ രഹിത മാംസ വില്‍പ്പനശാലകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ കൂട്ടായ്മകളുടെയും വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്തത്തിലും ഹലാല്‍ രഹിത മാംസ, പച്ചക്കറി, ഫിഷ് സ്റ്റാളുകള്‍ തുടങ്ങണമെന്നും കാസ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: