വഡോദര: ഗുജറാത്തിലെ ഖാംഭട്ടില് വര്ഗ്ഗീയകാലപത്തില് പങ്കെടുത്തയാളുടെ അനധികൃത സ്വത്തുക്കള്‍ ഇടിച്ചുനിരത്തി ബിജെപി സര്‍ക്കാര്‍. രാംനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ വ്യക്തിയുടെ ആനന്ദ് ജില്ലയിലെ സകാര്പുര് പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ഉയര്‍ത്തിയ അനധികൃത നിര്‍മ്മാണങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
ഇയാളുടെ ഭൂമിയിലെ ചെടികളും ചെറുമരങ്ങളും മരം കൊണ്ടുയര്‍ത്തിയ ക്യാബിനും തകരകൊണ്ടുണ്ടാക്കിയ ഷെഡും ഇടിച്ചു നിരത്തി. ആനന്ദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതരാണ് പൊളിക്കല്‍ നടപടി എടുത്തത്.
രാംനവമി ഘോഷയാത്രയോടനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഈ അക്രമം മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നാണ് കരുതുന്നത്. ടൗണിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആധിപത്യം നേടാന്‍ ഒരു രഹസ്യസംഘടനയാണ് ഈ കലാപപദ്ധതി ഒരുക്കിയതെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. 11 പരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ഘോഷായാത്രകള്‍ ഭൂരിപക്ഷ സമുദായം ഉപേക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കലാപമെന്നും പറയപ്പെടുന്നു.
‘അനധികൃതമായി കയ്യേറി ഉയര്‍ത്തിയ സ്വത്തുക്കള്‍ എല്ലാം ഇടിച്ചുനിര#്തി. സര്‍ക്കാര്‍ റെക്കോഡില്‍ ഉള്ള സ്ഥലങ്ങളില്‍ കല്ലെറിഞ്ഞയാള്‍ ഉയര്‍ത്തിയ അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചുനീക്കിയത്’- ആനന്ദ് ജില്ലാ കളക്ടര്‍ എം.വൈ. ദക്സിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: