തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 27 ന് സൗത്ത്ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ അഞ്ചു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക.
കേന്ദ്രമന്ത്രി വി.മുരളീധരന്, കുമ്മനം രാജശേഖരന്,ജെ. നന്ദകുമാര്‍,കാ.ഭാ സുരേന്ദ്രന്, പിസി ജോര്‍ജ്, കെ. കുഞ്ഞിക്കണ്ണന് എന്നിവര്‍ പങ്കെടുക്കും. മേയ് 01ന് സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു യൂത്ത് കോണ്‍ക്ലേവും സംഘടിപ്പിച്ചിട്ടുണ്ട. കോണ്‍ക്ലേവിന്റെ ഭാഗമായി ഏപ്രില്‍ 28 മുതല്‍ മേയ് ഒന്നുവരെ 16 സെമിനാറുകള്‍ നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി പ്രമുഖ വ്യക്തികള്‍ സെമിനാറുകളുടെ ഭാഗമാകും.
കൊവിഡ് തീര്‍ത്ത പ്രതികൂല സാഹചര്യത്താല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്മേളനം നടന്നിരുന്നില്ല. ഇക്കൊല്ലം മുന്‍ കാലഘട്ടങ്ങളിലേക്കാള്‍ വിപുലമായാണ് സമ്മേളനം അരങ്ങേറാന്‍ പോകുന്നതെന്ന് ഹിന്ദു ധര്‍മ പരിഷദ് അധ്യക്ഷന്‍ എം.ഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: