ന്യൂദല്‍ഹി: വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനമേഖലയിലെ സഹകരണത്തിന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവം നദി വികസനവു ഗംഗാ പുനരുജ്ജീവന വകുപ്പും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ ഒപ്പിട്ട സഹകരണപത്രികയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്കി. നയവും സാങ്കേതിക വൈദഗ്ധ്യവും പങ്കിടല്‍, പരിശീലന കോഴ്സുകള്‍, ശില്പശാലകള്, ശാസ്ത്ര സാങ്കേതിക സിമ്പോസിയങ്ങള്‍, വിദഗ്ധരുടെ കൈമാറ്റം, പഠനയാത്രകള്‍ എന്നിവയിലൂടെ ജലവിഭവ വികസനത്തിലും പരിപാലനത്തിലും മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം ജലവിഭവ നദീ വികസനം, ഗംഗാ പുനരുജ്ജീവന മന്ത്രാലയം വിഭാവനം ചെയ്യുന്നു. നിലവിലുള്ള ഇന്ത്യജപ്പാന്‍ സഹകരണം കണക്കിലെടുത്ത്, വികേന്ദ്രീകൃത പരിപാലന മേഖലയിലെ അനുഭവവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ജപ്പാനുമായി കരാര്‍
സഹകരണത്തിന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും അതിന്റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഈ ധാരണാപത്രം നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു മാനേജ്മെന്റ് കൗണ്‍സില്‍ (എം.സി) രൂപീകരിക്കും.
പ്രധാന നേട്ടങ്ങള്‍:
എം.ഒ.സി മുഖേന ജപ്പാനുമായുള്ള സഹകരണം വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനം, ജോഹ്കാസൗ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്കരിച്ച മലിനജലത്തിന്റെ ഫലപ്രദമായ പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നതാകും. മലിനജല പരിപാലനത്തിനായുള്ള വികേന്ദ്രീകൃത ജോഹ്കാസൗ സംവിധാനങ്ങള്‍, നമാമി ഗംഗേ പ്രോഗ്രാമിന് കീഴിലുള്ള സമാന സാഹചര്യത്തിനുപുറമെ, ജല്‍ ജീവന് മിഷന്റെ പരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ചാര/കറുത്ത നിറത്തിലുള്ള വെള്ളത്തിന്റെ പരിപാലനത്തിനും അതുപോലെ തന്നെ മിഷനു കീഴിലുള്ള ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിരതയ്ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും. മലിനജലം സംസ്കരിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ പ്രശ്നം നന്നായി ആസൂത്രണം ചെയ്യാന്‍ ഇത് നഗര തദ്ദേശസ്ഥാപനങ്ങളെ (യു.എല്‍.ബി)സഹായിക്കും.
വേണ്ടിവരുന്ന ചെലവ്:
ഈ സഹകരണപത്രത്തിന് കീഴില്‍ ഇരു കക്ഷികള്‍ക്കും സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടാകില്ല. ഈ എം.ഒസിക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, അതത് മേഖലകളിലെ വിശദമായ സ്പെസിഫിക്കേഷനുകളും മറ്റ് പ്രസക്തമായ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന, പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, വിശദമായ പദ്ധതിരേഖകള്‍ എന്നിവ പോലുള്ള കേസ്അധിഷ്ഠിതമായ വിശദമായ രേഖകള്‍ സൃഷ്ടിക്കാവുന്നതും അത്തരം കേസ് അധിഷ്ഠിത പരിപാടികള്‍ക്കും പദ്ധതികള്‍ക്കും ആവശ്യമെന്ന് വരികയാണെങ്കില്‍ വേണ്ട സാമ്പത്തിക ക്രമീകരണം പോലുള്ള മറ്റ് ആവശ്യമെന്ന് കരുതുന്ന മറ്റുകാര്യങ്ങളും.
പോയിന്റ് തിരിച്ചുള്ള വിശദാംശങ്ങള്‍:
ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവം നദി വികസനം, ഗംഗാ പുനരുജ്ജീവന വകുപ്പ് (ഡി.ഒ.ഡബ്ല്യു.ആര്, ആര്.ഡി. ആന്റ് ജി.ആര്), ഉം ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല മേഖലകളില്‍ ഒരു സഹകരണപത്രിക (എം.ഒ.സി) 2022 മാര്‍ച്ച് 19ന് ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തുല്യതയുടേയും പരസ്പര പ്രയോജനത്തിന്റെയും തത്വങ്ങളെ അടിസ്ഥാനമാക്കി പൊതുജല മേഖലകളിലെ ജല പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനത്തിനുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഡി.ഒ.ഡബ്ല്യു.ആര്, ആര്.ഡി ആന്റ് ജി.ആര്, ജലശക്തി മന്ത്രാലയവും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയങ്ങള്‍ എന്നിവയ്ക്കിടയിലുള്ള വികേന്ദ്രീകൃത ഗാര്‍ഹിക മാലിന്യ സംസ്കരണത്തിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് എം.ഒ.സി ഒപ്പുവച്ചത്. സഹകരണത്തിന്റെ വ്യാപ്തി പ്രധാനമായും വികേന്ദ്രീകൃത ഗാര്‍ഹിക മലിനജല പരിപാലനത്തിലും സംസ്കരിച്ച മലിനജലത്തിന്റെ ഫലപ്രദമായ പുനരുപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പരസ്പരം താല്പര്യമുള്ളവയിലും സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ ഗാര്‍ഹിക മലിനജല പരിപാലനത്തിലെ വൈദഗധ്യം എന്നീ മേഖലകളില്‍ മാത്രം ഇത് ഒതുങ്ങില്ല.
ഈ എം.ഒ.സിക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, പ്രീഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ പോലുള്ള കേസ്നിര്ദ്ദിഷ്ട വിശദമായ രേഖകളും അതാത് മേഖലകളിലെ വിശദമായ സ്പെസിഫിക്കേഷനുകളും മറ്റ് പ്രസക്തമായ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നവയും, ആവശ്യമെങ്കില്‍, അത്തരം നിര്‍ദ്ദിഷ്ട പരിപാടിയുടെയും പദ്ധതിയുടെയും സാമ്പത്തിക ക്രമീകരണവും സൃഷ്ടിക്കാവുന്നതാണ്. ഇരുപക്ഷവും ഒരു മാനേജ്മെന്റ് കൗണ്‍സില്‍ (എം.സി) സ്ഥാപിക്കും, സഹകരണത്തിന്റെ വിശദമായ പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ച് അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിലൂടെ ഈ ധാരണാപത്രം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദത്വം അതിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: