Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പിന്നെയും ലൗജിഹാദിനൊപ്പം

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 06:00 am IST
in Editorial

യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് രാഷ്‌ട്രീയതാല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ പാര്‍ട്ടി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മുസ്ലിം യുവാവ് ക്രൈസ്തവ മതത്തില്‍പ്പെട്ട യുവതിയെ പ്രണയ വിവാഹം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ കബളിപ്പിച്ചും ബലംപ്രയോഗിച്ചുമാണ് വിവാഹം ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ ആേരാപിക്കുകയും, പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നു പറഞ്ഞ് ക്രിസ്തീയ സംഘടനകളുടെ ഏകോപന സമിതിയായ ‘കാസ’യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവ് അന്യമതസ്ഥയായ യുവതിയുമായി ഒളിച്ചോടിപ്പോയത് തെറ്റായ നടപടിയാണെന്നും, പ്രദേശത്തെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണിതെന്നും ആരോപിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം. തോമസ് രംഗത്തുവന്നത് പാര്‍ട്ടിയെ വെട്ടിലാക്കി. യഥാര്‍ത്ഥത്തില്‍ ലൗ ജിഹാദാണ് സംഭവമെന്നും, പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ജോര്‍ജ് തോമസ് പറഞ്ഞതില്‍ യാതൊരു അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് സിപിഎം നേതൃത്വത്തെ അരിശംകൊള്ളിച്ചത്.

സമൂഹത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് പാര്‍ട്ടി രേഖയിലുള്ളതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗംകൂടിയായ ജോര്‍ജ് തോമസ് ചാനലുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കായി സിപിഎം വിതരണം ചെയ്ത രേഖയില്‍ സമ്മതിച്ചിട്ടുള്ളതാണ് പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടിയത്. വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്കെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പാര്‍ട്ടി രേഖ മുന്നറിയിപ്പ് നല്കുന്നത്. ഔദ്യോഗികമായിത്തന്നെ ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ള സിപിഎമ്മാണ് മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ലൗജിഹാദ് എന്നൊന്നില്ലെന്ന് ശഠിക്കുന്നതും, അത് സംഘപരിവാറിന്റെ കണ്ടുപിടിത്തമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും. ഈ കള്ളത്തരമാണ് പാര്‍ട്ടിയുടെ ജില്ലാ നേതാവുതന്നെ പൊളിച്ചടുക്കിയിരിക്കുന്നത്. എന്നാല്‍ ജോര്‍ജ് തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്നും, പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് വിശദീകരണമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിന്റെ കാപട്യം പകല്‍പോലെ വ്യക്തമാണ്. പാര്‍ട്ടി നേതാവിനെ തിരുത്തുന്ന ഈ ജില്ലാ സെക്രട്ടറിക്ക് ലൗജിഹാദ് നടക്കുന്നതായി പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ഇസ്ലാമിക മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളെപ്പോലും തള്ളിപ്പറയാന്‍ സിപിഎമ്മിന് മടിയില്ലെന്നാണ് ഇത് കാണിക്കുന്നത്. ‘പിണറായിസം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത സിപിഎമ്മില്‍ അനുദിനം ശക്തിപ്പെട്ടുവരികയാണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും ക്രൈസ്തവരും ഇതിന് ഇരകളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ലൗജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാലോ, കോടതി അങ്ങനെ വിധി പറഞ്ഞാലോ അതിനര്‍ത്ഥം ലൗജിഹാദേ ഇല്ല എന്നല്ല. മതപരിവര്‍ത്തനം നടത്താനും, മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് അമുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുന്ന രീതി രാജ്യത്ത് നിലനില്ക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇത് തടയാന്‍ നിയമനിര്‍മാണംതന്നെ നടത്തി. എന്നാല്‍ ലൗജിഹാദിന്റെ പിന്നിലെ സാമൂഹ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. ലൗ-നാര്‍ക്കോട്ടിക് ജിഹാദിലൂടെ പെണ്‍കുട്ടികളെ കുടുക്കുന്ന പ്രവണതയുണ്ടെന്നു പറഞ്ഞതിന് പാലാ ബിഷപ്പിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഇതേ പോലീസ് ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും, പാര്‍ട്ടി രേഖയില്‍അതു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞ സിപിഎം നേതാവിനെതിരെ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കപ്പെടണം.  

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന്  തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

Tags: cpmലൗ ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.