വാഷിംഗ്ടണ്‍: ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് അമേരിക്കന്‍ നാവിക കപ്പല്‍ കൂടുതയാലി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അമേരിക്കന്‍ നാവികക്കപ്പലുകളുടെ പരിപാലനം മാത്രമല്ല അറ്റകുറ്റപ്പണികളും ഇനി ഇന്ത്യ കപ്പല്‍ശാലകളെ ഏല്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ തീരുമാനമായി.
ഇത് ഇന്ത്യ-യുഎസ് പ്രതിരോധ വ്യാപാരം കുറെക്കൂടി ശക്തമാക്കുക മാത്രമല്ല, ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് കൂടുതല്‍ ബിസിനസും എത്തിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ ചര്‍ച്ചകളില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.
‘മധ്യദൂര യാത്രകള്‍ ചെയുന്ന യുഎസ് നാവികസേന കപ്പലുകളുടെ (യുഎസ് മാരിടൈം സീലിഫ്റ്റ് കമാന്റ്) പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും ഇന്ത്യയിലെ കപ്പല്‍ശാലകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ ഇരുവിഭാഗവും സമ്മതിച്ചു’- 2+2 മന്ത്രിതല യോഗത്തിന്റെ സംയുക്ത പ്രസ്താവന പറയുന്നു.
ചൈന ലോക അധീശത്വത്തിന് ശ്രമിക്കുന്ന മാറിയ സാഹചര്യത്തില്‍ ഇന്തോ പസഫിക്കില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയുടെ സഹായം അനിവാര്യമായ സാഹചര്യം കൂടി യുഎസ് പുതിയ പ്രതിരോധ സാധ്യതകള്‍ തേടുന്നതിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: