ന്യൂദല്‍ഹി: പരിസ്ഥിതി രംഗത്തെ പ്രശ്നങ്ങളും സാദ്ധ്യതകളും യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റ് ഡല്‍ഹിയില്‍ നടക്കുന്നു. 16ാം തിയതിയാണ് പാര്‍ലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുട നീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ ദേശീയ പരിസ്ഥിതി യൂത്ത് പാര്‍ലമെന്റില്‍ (എന്‍ഇവൈപി) അവരവരുടേതായ ആശയങ്ങള്‍ അവതരിപ്പിക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവര്‍ യുവാക്കളുമായി സംവദിക്കും.
രാജ്യത്തെ 12 സര്‍വ്വകലാശാലകളില്‍ നിന്നുള്ള 140 വിദ്യാര്‍ത്ഥി പ്രതിനിധികളാണ് പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ എംപിയുടെയും സ്പീക്കറുടെയും റോളില്‍ യുവ വിദ്യാര്‍ത്ഥികളാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പരിസ്ഥിതി വിഭാഗം തലവന്മാരും പര്യാവരണ്‍ സംരക്ഷണ് വിഭാഗിന്റെ സംയോജകന്മാരും പങ്കെടുക്കും.
ആഗോള പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന മേല്‍കൈയ്യും എല്ലാ മേഖലകളിലും യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തത്തോടെ പരിസ്ഥിതി ബോധവല്‍ക്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറില്‍ വിശദമാക്കും. പരിസ്ഥിതി സംരക്ഷണം ജീവല്‍ പ്രശ്നമാണ്, അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഭാവി രൂപരേഖകളും ജനാധിപത്യത്തിന്റെ പരമോന്നത സ്തംഭമായ പാര്‍ലമെന്റിനെക്കാളും ഫലപ്രദമായ വിലയിരുത്തല്‍ ഉറപ്പാക്കാനും ഈ സന്ദര്‍ഭത്തില്‍ സമൂഹത്തിന് വിപുലമായ സന്ദേശം നല്‍കാനും ഇതിലും നല്ല സ്ഥലം വേറെയില്ല.
രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പൊതുജനങ്ങളില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനുമുള്ള സമഗ്രമായ സംരംഭത്തിന്റെ ഭാഗമാണിത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദേശീയ പരിസ്ഥിതി യൂത്ത് പാര്‍ലമെന്റ് രണ്ട് സെഷനുകളിലായാണ് നടക്കുക. പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ വശങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരിസ്ഥിതിയെ കേന്ദ്രത്തില്‍ നിലനിര്‍ത്തിക്കൊണ്ട്, പുതിയ തലമുറയ്ക്ക് അത്തരമൊരു പ്ലാറ്റ്ഫോം നല്‍കുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം, അതുവഴി ഭാവിയില്‍ പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ശക്തമായ മനോഭാവവും നേതൃത്വപരമായ കഴിവും വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഈ ഉദ്യമത്തില്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഞ്ചമഹാഭൂതങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആശയം, അതിലൂടെ അവര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക ആശയങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: