കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അനധികൃത സ്വത്തു സമ്പാദന കേസിലാണു നടപടി. കോഴിക്കോട് വേങ്ങേരിയിലെ വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ.എം.ഷാജി കോഴ വാങ്ങിയെന്നാണ് കേസ്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: