ജമ്മു: തീവ്രവാദികളെ സഹായിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ജമ്മു കശ്മീര്‍ പോലീസ് വകുപ്പ്. സുരക്ഷാ സേനയുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തി പലരും സ്വന്തം വീട്ടില്‍ തീവ്രവാദികളെ ഒളിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരം ഒരു നീക്കത്തിലേയ്ക്ക് കടക്കുന്നതെന്ന് പോലീസ് അറിയിച്ചു. യുഎപിഎ നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിച്ചാകും നടപടി.
തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് കുടുംബാംഗമായാലും ഇത്തരത്തില്‍ നടപടിയുണ്ടാകും. എന്‍കൗണ്ടറില്‍ നിന്നും രക്ഷപ്പെടാന്‍ തീവ്രവാദികളെ സഹയിച്ചാല്‍ സഹായിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കശ്മീര്‍ പോലീസ് ഐജി വിജയകുമാര്‍ പറഞ്ഞു. തീവ്രവാദികളെ സഹായിച്ച ഒരാളുടെ സ്വത്തുവകകള്‍ കഴിഞ്ഞദിവസം കണ്ടുകെട്ടിയതായും അദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: