പാലാ: നഗരത്തിലെ വെള്ളക്കെട്ടിന് ഇനിയും പരിഹാരമായില്ല. മഴ ശക്തമായി മഴപെയ്താല്‍ മതി വെള്ളക്കെട്ടില്‍ നഗരം മുങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന വേനല്‍ മഴ പ്രതിസന്ധി രൂക്ഷമാക്കി.
പാലാ-തൊടുപുഴ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്‍വശം, കോട്ടയം റോഡില്‍ സെന്റ് തോമസ് സ്കൂളിന് സമീപം, അല്‍ഫാന്‍സ കോളേജിന് സമീപം, ഈരാറ്റുപേട്ട റോഡില്‍ ചെത്തിമറ്റം, കൊടുങ്ങൂര്‍ റോഡില്‍ മുത്തോലി കവലയ്ക്ക് സമീപം എന്നിവിടങ്ങള്‍ ഒറ്റ മഴയയ്ക്ക് തന്നെ രണ്ടടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും.
അപ്രതീക്ഷിതമായി വെള്ളക്കെട്ടുണ്ടാകുന്നത് ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല സ്ഥലത്തും ഓട അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്.
ഓടയ്ക്ക് മതിയായ വലിപ്പമില്ലാത്തതും മണ്ണ് നിറഞ്ഞ് ഓട മൂടിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. നഗരസഭാ ചെയര്‍മാന്റെ വീട്ടിന് മുന്നിലാണ് കെഎസ്ആര്‍ടിസി റോഡിലെ വെള്ളക്കെട്ട്. ഇവിടെ സ്വകാര്യവ്യക്തി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണസാമഗ്രികള്‍ കടത്തുന്നതിന് ഓട മൂടിയതാണ് ഈ ഭാഗത്തെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടത്. നഗരസഭാ ഓഫീസിനും ചെയര്‍മാന്റെ വീടിനും സമീപത്താണ് ഈ കയ്യേറ്റം. എന്നിട്ടും നടപടിയില്ല. ഇവിടത്തെ വെള്ളക്കെട്ടിന് പരിഹാരവുമില്ല. പൊതു മരാമത്ത് വകുപ്പ് ഇത് കണ്ടതായിപ്പോലും ഭാവിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: