മുംബൈ : കോടികളുടെ ബാങ്ക് വായ്പ്പയെടുത്ത് ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന വ്യവസായി നീരവ് മോദിയുടെ ഹായി പിടിയില്‍. നീരവിന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ സുഭാഷ് പരാബാണ്(50) പിടിയിലായത്. ഈജിപ്തിലെ കെയ്റോയില്‍ ഇയാള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിബിഐ അറസറ്റ് ചെയ്യുകയായിരുന്നു.
മുംബൈയില്‍ എത്തിച്ച സുഭാഷിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. 14,000ത്തോളം കോടി തട്ടിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും. തുടര്‍ന്ന് 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിട്ടു. മോദിയുടെ സ്ഥാപനമായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ (എഫ്ഐപിഎല്‍) ജീവനക്കാരനായിരുന്നു സുഭാഷ് പരാബ്.
നീരവ് മോദിയുടെ സഹായികളായ രണ്ട് ഈജിപ്തുകാര്‍ തന്നെ നിയമവിരുദ്ധമായി തടവില്‍ വച്ചിരിക്കുകയാണെന്ന് സുഭാഷ് നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജരേഖകള്‍ ഹാജരാക്കി നീരവ് മോദി തട്ടിയെടുത്ത തുകയില്‍ 8,200 കോടിയിലധികം രൂപ ലഭിച്ചെന്നു പറയുന്ന ആറ് ഹോങ്കോങ് കമ്പനികളുടെ വരവു ചെലവുകള്‍ നോക്കിനടത്തിയിരുന്നത് സുഭാഷ് പരാബായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് നീരവ് മോദിക്കും സുഭാഷിനുമെതിരെ ഇന്റര്‍പോള്‍ 2018 ജൂലൈയില്‍ റെഡ് നോട്ടീസും പുറപ്പെടുവെച്ചിരുന്നു. നീരവ് മോദി 2019 മാര്‍ച്ച് മുതല്‍ ലണ്ടനില്‍ ജയിലിലാണ്.
അതേസമയം കഴിഞ്ഞ വര്‍ഷം നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കുകയായിരുന്നു. പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇവര്‍ കൈമാറിയത്. നേരത്തെ തന്നെ പര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും വായ്പ്പാ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം മാപ്പ് നല്കിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: