കൊച്ചി : അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായ എം.സി. ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ ബന്ധുക്കള്‍ തീരുമാനമെടുക്കുകയായിരുന്നു. പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം തിങ്കളാഴ്ച രണ്ട് മണിയോടെ മൃതദേഹം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വിട്ട് നല്‍കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയായിരുന്നു ജോസഫൈന്റെ മരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ശനിയാഴ്ചയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് വൈകിട്ടോടെ എറണാകുളത്തേയ്ക്ക് പുറപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കും. രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയില്‍ എത്തിക്കും.
ജോസഫൈന്റെ വിയോഗം കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമാണ്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്.
ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജോസഫൈന് സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: