തിരുവനന്തപുരം :പാര്‍ട്ടിക്കുള്ളില്‍ എന്നും എതിര്‍പ്പുകള്‍ നേരിട്ടാണ് ജോസഫൈന് മുന്നോട്ടു വന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നു വന്ന വനിതാ നേതാവായിരുന്നിട്ടും ആ നിലയിലുള്ള പ്രത്യേക അംഗീകാരമൊന്നും പാര്‍ട്ടി നല്‍കിയില്ല. വിഭാഗീയത കാലത്ത് അച്ചുതാനന്ദ പക്ഷത്ത് ഉറച്ചു നിന്നതിനാല്‍ നിലവിലെ പ്രബല വിഭാഗത്തിന്റെ നോട്ടപ്പുള്ളിയുമായിരുന്നു. അതിനെല്ലാം ഉപരി പറഞ്ഞ വാക്കുകളും ജോസഫൈനെ കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്ന പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ലൈംഗിക അതിക്രമ പരാതി നല്കിയപ്പോള് ‘തനിക്കെതിരെ പീഡനം ഉണ്ടായാലും ആദ്യം അറിയിക്കുക പാര്‍ട്ടിയെ ആയിരിക്കു”മെന്ന് പറഞ്ഞത് വലിയ വിവാദമായി. സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായിരുന്നു അപ്പോള്‍ അവര്‍. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ പീഡന പരാതിയില്‍ ഇടപെടാനാവില്ലെന്ന് നിലപാട് എടുത്തു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രമ്യ കമ്മീഷന് നല്കിയ പരാതി അന്വേഷിക്കുക പോലും ചെയ്തില്ലെന്ന് പറഞ്ഞതും പാര്‍ട്ടിക്കൂറിന്റെ ഭാഗമാണെങ്കിലും പേരുദോഷത്തിനു കാരണമായി.
വനിതാ കമ്മീഷന് അധ്യക്ഷയായിക്കെ,പരാതിയുമായി വരുന്നവരോട് അനുകമ്പയില്ലാതെ പെരുമാറുന്നുവെന്ന പഴിയും കുറേ കേട്ടു. അവസാനം പരുഷവാക്കുകള്‍ സ്ഥാനവും തെറിപ്പിച്ചു. പീഡന പരാതി പറഞ്ഞ യുവതിയോട് ‘എന്നാല്‍ അനുഭവിച്ചോ’ എന്നുപറഞ്ഞത് വനിതാ കമ്മീഷന് അധ്യക്ഷ പദവി തെറിപ്പിച്ചു. എന്നും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ ശ്രമിച്ച ജോസഫൈന്റെ പ്രതികരണം പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെട്ടു.വാര്‍ത്താ ചാനലില്‍ തത്സമയ പരിപാടിയിലാണ് പരാതി പറയാന്‍ വിളിച്ച യുവതിയോട് ജോസഫൈന് അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ഇവര്‍ക്ക് പിന്തുണ കിട്ടിയില്ല. സിപിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴായിരുന്നു പുറത്താക്കല്‍.
സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പുറത്തേക്ക് പോകുമെന്ന ദിവസം തന്നെയാണ് വിയോഗം എന്നത് അവിചാരിതമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: