കണ്ണൂര്‍ : കേന്ദ്രനേതൃത്വത്തില്‍ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കാന്‍ സിപിഎം തീരുമാനം. ശനിയാഴ്ച രാത്രി ചേര്‍ന്ന പിബി യോഗത്തിലാണ് തു സംബന്ധിച്ച് തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ പ്രായപരിധി കഴിഞ്ഞെങ്കിലും ഇളവ് നല്‍കിയേക്കും. കേരളത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുന്‍ അംഗം എ. വിജയരാഘവന് സിപിഎം പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു. മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്ലയും പിബിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
പാര്‍ട്ടി മുഖ്യധാരയിലേക്ക് ദളിതര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി. എസ് രാമചന്ദ്രന് പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന് എത്തുന്നത്. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയില്‍ നിന്നും വിട്ട് നിന്നപ്പോള്‍ നേരത്ത സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പിബിയിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന് കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
സംസ്ഥാന മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും ധാരണയായി. സി.എസ്.സുജാത, പി.സതീദേവി എന്നിവരാണ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍. പി.കരുണാകരന്, വൈക്കം വിശ്വന് എന്നിവരാണ് കേന്ദ്ര ക്യാബിനറ്റില്‍ നിന്നും സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് എം.സി. ജോസഫൈന് തുടരില്ല. നിലവില്‍ പിബിയില്‍ 17 പേരും കേന്ദ്രകമ്മിറ്റിയില്‍ 94 പേരുമാണ് ഉള്ളത്.
കൂടുതല്‍ യുവത്വം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കെ.എന്‍.ബാലഗോപാലിന്റെ പേരു പരിഗണിക്കപ്പെട്ടിരുന്നു. ആര് പിബിയില്‍ വരികയാണെങ്കിലും മുഴുവന്‍ സമയം പാര്‍ട്ടി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്.
ബാലഗോപാല്‍ മന്ത്രിയായതിനാല്‍ കേരള ഘടകത്തിന്റെ സമ്മര്‍ദ്ദത്തില്‍ വിജയരാഘവനെ തെരഞ്ഞെടുക്കുകയായിരുന്നു. ടി.എന്‍. സീമ, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം. സ്വരാജ് എന്നിവരുടെ പേരുകളും കേരള ഘടകത്തിന്റെ മനസിലുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ വനിതാപ്രാതിനിധ്യത്തില്‍ സി.എസ്. സുജാത, പി. സതീദേവി എന്നിവര്‍ക്കു മുന്‍ഗണന ലഭിച്ചു.
കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ധാരണയുണ്ടെങ്കിലും സമ്മേളനത്തിലുണ്ടാവുമോയെന്ന് വ്യക്തമല്ല. അതിലേക്ക് എളമരം കരീം, വിജു കൃഷ്ണന് എന്നിവരാണ് ഉയര്‍ന്നു കേള്‍ക്കുന്ന മലയാളി പേരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: