Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകളെല്ലാം മദപ്പാടില്‍ 26 ആനകള്‍, ചെലവ് മൂന്നുകോടി, വരുമാനം വട്ടപ്പൂജ്യം

മൂന്നുകോടിയിലധികം രൂപയാണ് 26 ആനകളുടെ വാര്‍ഷിക ചെലവ്. ഭക്ഷണം, പാപ്പാന്മാരുടെ ശമ്പളം, ചികിത്സ, അങ്ങനെ നീളുന്നു ചെലവുകള്‍

അനീഷ് അയിലംbyഅനീഷ് അയിലം
Apr 9, 2022, 04:23 pm IST
inKerala

തിരുവനന്തപുരം: ഉത്സവ സീസണില്‍ നിരത്തിലിറക്കാനാകാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകള്‍. 26 ആനകളില്‍ ഉത്സവത്തിനിറക്കുന്നത് നാലില്‍ താഴെമാത്രം. ശേഷിക്കുന്നവയ്‌ക്കെല്ലാം മദപ്പാട്. സ്വകാര്യവ്യക്തികളുടെ ആനകള്‍ക്ക് മദപ്പാടില്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നത് സ്വകാര്യ ആനകളെ.

തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം എന്നീ നാലു ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ കീഴിലായി 26 ആനകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളത്. തിരുവനന്തപുരത്ത് 10, പത്തനംതിട്ട ഏഴ്, ഹരിപ്പാട് എട്ട്, വൈക്കം ഒന്ന് എന്നിങ്ങനെയാണ് ആനകളുടെ എണ്ണം. പ്രായാധിക്യമുള്ളതും പിടിയാനയും ഒഴികെ തിരുവനന്തപുരത്തെ പത്തില്‍ ഏഴുആനകളും മദപ്പാടിലാണ്. പത്തനംതിട്ടയിലെ ഏഴെണ്ണത്തില്‍ രണ്ടെണ്ണം പിടിയാനകളാണ്. കൊമ്പന്‍മാരില്‍  തിരുവല്ല ജയരാജനെയും നീലകണ്ഠനയെയും മാത്രമാണ് ഉത്സവത്തിന് ഇറക്കിയത്. എന്നാല്‍ മദപ്പാട് ഉണ്ടായതിനെതുടര്‍ന്ന് നീലകണ്ഠനെ ഉത്സവീസണന്റെ തുടക്കത്തിലേ തളച്ചു. ജയരാജന് വയറുനോവ് വന്നതിനാല്‍ വിശ്രമത്തിലാണ്. പിടിയാനകളില്‍ ഉമ ലോറിയില്‍ കയറാത്തതിനാല്‍ പുനലൂര്‍ ഭാഗത്ത് മാത്രമേ എഴുന്നള്ളിക്കാനാകൂ. കുസുമത്തെ മാത്രമാണ് ഉത്സവത്തിന് വിടുന്നത്. ഹരിപ്പാട്ടെ എട്ടില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉത്സവത്തിന് ഇറങ്ങിയത്. വെട്ടിക്കാട് ചന്ദ്രശേഖരനും ഏവൂര്‍ കണ്ണനും. ചന്ദ്രശേഖരന്‍ മദപ്പാട് ലക്ഷണം കാണിച്ചു. കണ്ണനെയും ഈമാസം അവസാനത്തോടെ തളയ്‌ക്കേണ്ടിവരും. വൈക്കത്തെ തിരുനക്കര ശിവന്റെ നീരുകാലം കഴിഞ്ഞ് കഴിഞ്ഞദിവസം തിരുനക്കര പൂരത്തിന് ഇറങ്ങിയിട്ടുണ്ട്.  

മൂന്നുകോടിയിലധികം രൂപയാണ് 26 ആനകളുടെ വാര്‍ഷിക ചെലവ്. ഭക്ഷണം, പാപ്പാന്മാരുടെ ശമ്പളം, ചികിത്സ, അങ്ങനെ നീളുന്നു ചെലവുകള്‍. ഉത്സവകാലം കഴിഞ്ഞാല്‍ പിന്നെ ആനകള്‍ക്ക് സുഖ ചികിത്സയാണ്. അത് കഴിയുമ്പോഴേക്കും ഉത്സവങ്ങളും പൂരങ്ങളും അവസാനിക്കും. ദിവസം രണ്ടുലക്ഷം വരെ  ലഭിക്കുന്ന തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനകള്‍ ബോര്‍ഡിനുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. എന്നാല്‍ സ്ഥിരമായി ഉത്സവകാലത്ത് ദേവസ്വം ബോര്‍ഡ് ആനകള്‍ക്ക് മദപ്പാട് കാലമാണെന്നാണ് പറയുന്നത്. അതേസമയം സ്വകാര്യവ്യക്തികളുടെ ആനകളില്‍ 90ശതമാനവും ഉത്സവത്തിന് എത്തുന്നുമുണ്ട്.

ദേവസ്വം ക്ഷേത്രങ്ങളില്‍ ബോര്‍ഡിന്റെ ആനകളെ എഴുന്നള്ളിക്കുന്നതിന് പണം നല്‍കേണ്ടതില്ല. ആനയെ എത്തിക്കാനുള്ള വാഹനചെലവും പാപ്പാന്റെ ബാറ്റയും നല്‍കിയാല്‍മതി. അത് അതാത് സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ വഴി അനുവദിക്കുകയും ചെയ്യും. ഇപ്പോള്‍ ബോര്‍ഡ് വക ആനകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളുടെ ആനകളെ ഉപയോഗിക്കുകയാണ്. സാധാരണ കൊമ്പന് പോലും ദിവസം 50000 രൂപയില്‍ അധികം നല്‍കണം. കൊവിഡിന് മുമ്പ് ഉത്സവത്തിന് സ്വകാര്യ ആനകളെ ഉപയോഗിക്കുമ്പോള്‍ ദിവസം  10000 രൂപ ബോര്‍ഡ് നല്‍കിയിരുന്നു. കൊവിഡ് കാലത്ത് അത് നിര്‍ത്തലാക്കി. ഇപ്പോള്‍ സ്വകാര്യ ആനയുടെ തുക മുഴുവന്‍ ഉപദേശസമിതികള്‍ പിരിച്ച് നല്‍കണം. അതിനായി പ്രത്യേകം കൂപ്പണ്‍ സീല്‍ വച്ച് നല്‍കുകയാണ്. ഈ ചെലവും ഭക്തജനങ്ങള്‍ വഹിക്കേണ്ട അവസ്ഥയാണ്. ബോര്‍ഡിന്റെ ആനകളെ ഉത്സവകാലത്ത് ഇറക്കാത്തത് സ്വകാര്യ ആന മുതലാളിമാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്aa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

കടകംപള്ളിയുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു; പത്മകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കും

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

Kerala

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’ ദൈവതുല്യന്‍ വേട്ടനായ്‌ക്കള്‍ അല്ലെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.