ചേര്‍ത്തല: കഞ്ഞിക്കുഴിയുടെ ചൊരിമണലില്‍ ഷെമാമും വിളഞ്ഞു. പുത്തന്‍വെളി സാംബശിവനും കുടുംബവും അന്‍പത് സെന്റില്‍ നടത്തിയ ഷെമാം കൃഷിയാണ് വിജയമായത്. വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു.
അറബിനാടുകളിലാണ് ഷെമാമിന്റെ സ്വദേശമെങ്കിലും ഇവിടെയും മികച്ച വിളവാണ് ലഭിക്കുന്നത്. വേനല്‍ കടുത്തതോടെ ഷെമാം ജ്യൂസിനും ആവശ്യക്കാര്‍ ഏറുകയാണ്. വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഷെമാം കൃഷിക്ക് പരിചരണ ചെലവ് കുറവാണ്. പ്രാദേശിക മാര്‍ക്കറ്റുകളിലാണ് വിപണനം.
ഷെമാമിനൊപ്പം വിവിധങ്ങളായ വിളകളും സാംബശിവന് കൃഷി ചെയ്തിട്ടുണ്ട്. ഭാര്യ സൗദാമിനിയാണ് കൃഷിയില്‍ സഹായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: