കൊച്ചി: അതിര്‍ത്തികാത്ത സൈനികരുടെ വിധവകളെ കാണാന്‍ ഭര്‍ത്താവ് ശിവരാജ് ഹരിഹരന്റെ ഓര്‍മകളുമായി അംബിക 11ന് ബുള്ളറ്റില്‍ ഇന്ത്യയൊട്ടാകെയുള്ള യാത്ര തുടങ്ങും. ഇന്ത്യാ ബുള്ളറ്റ് യാത്രയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ‘സോളോ റൈഡ് ‘ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലുടനീളമുള്ള ആകാശവാണി റെയിന്‍ ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര. 14 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന യാത്ര പട്ടാളക്കാര്‍ക്കും വിധവകള്‍ക്കും വേണ്ടിയാണെന്ന് അംബിക സാക്ഷ്യപ്പെടുത്തുന്നു.
പത്തൊമ്പതാം വയസ്സില്‍ അംബിക ബികോമിനു പഠിക്കുമ്പോഴാണ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ശിവരാജിനെ നഷ്ടമാകുന്നത്. ആ ഓര്‍മയിലാണ് അവര്‍ രാജ്യമാകെ പട്ടാളക്കാരുടെ വിധവകളെ സന്ദര്‍ശിക്കുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം ബിരുദം പൂര്‍ത്തീകരിച്ച് അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, തന്റെ മേഖല ഇതല്ലന്ന തിരിച്ചറിവുണ്ടായപ്പോഴാണ് റേഡിയോ ജോക്കി ആകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. കൊച്ചി ആകാശവാണിയില്‍ എത്തിച്ചേര്‍ന്നതായിരുന്നു ജീവിതത്തില്‍ വഴിത്തിരിവായതെന്ന് അംബിക പറഞ്ഞു. 50 ദിവസം കൊണ്ട് ഇന്ത്യ ചുറ്റുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: