ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തില്‍ നടത്തിയ ബൈക്ക്റാലിയെ ആക്രമിച്ച അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്കാരെ വേട്ടയാടുന്നു. കരൗലി വര്‍ഗ്ഗീയകലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായ ജയ്പൂര്‍ മേയറും ബിജെപി നേതാവുമായ സോംയ ഗുര്‍ജാറിനെ അശോക് ഗെലോട്ട് സര്‍ക്കാര്‍ വേട്ടയാടുകയാണ്.
സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുര്‍ജാര്‍ സമുദായത്തിലെ അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുര്‍ജാര്‍ സമുദായത്തെ വേട്ടയാടുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ബിജെപിയ്ക്ക് പൊതുവേ ശക്തമായി പിന്തുണ നല്കുന്ന സമുദായമാണ് ഗുര്‍ജാര്‍. രണ്ട് അശോക് ഗെലോട്ടിന്റെ എതിരാളി സച്ചിന് പൈലറ്റിനെ പിന്തുണയ്ക്കുന്ന സമൂദായം കൂടിയാണ് ഗുര്‍ജാര്‍. സച്ചിന് പൈലറ്റ് ഗുര്‍ജറാണ്.
അക്രമം കൃത്യമായി ആസൂത്രണം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലറായ മത്ലൂബ് അഹമ്മദിനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. കല്ലേറും അതിനെതുടര്‍ന്ന് കടകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത അക്രമം ആസൂത്രണം ചെയ്തതും മത്ലൂബ് അഹമ്മദാണ്. പകരം ബിജെപി നേതാവും ജയ്പൂരിലെ മേയറുമായ സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കൂടാതെ ബൈക്ക് റാലിക്ക് പൊലീസില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷ നല്കിയ കണ്‍വീനര്‍ നീരജ് ശര്‍മ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദു സേനയുടെ സംസ്ഥാന പ്രസിഡന്റ് സാഹബ് സിങ്ങ് ഗുര്‍ജാറിനെയും കേസില്‍ കുടുക്കിയിട്ടുണ്ട്. ഇതിനെതിരെ 13 മഹാപഞ്ചായത്തുകള്‍ വിഷയത്തില്‍ യോഗം ചേര്‍ന്നു. ഗുര്‍ജാര്‍ സമുദായത്തിന് സ്വാധീനമുള്ള മഹാപഞ്ചായത്തുകളാണിവ. കരൗലി വര്‍ഗ്ഗീയ കലാപത്തില്‍ സിബി ഐ അന്വേഷണം നടത്തുംവരെ പ്രക്ഷോഭം നടത്താനാണ് ഗുര്‍ജാര്‍ സമുദായത്തിന്റെ തീരുമാനം.
ഗുര്‍ജാര്‍ സമുദായത്തിന്റെ ശ്കതമായ പ്രക്ഷോഭത്തിനെ ബിജെപി പിന്തുണയ്ക്കുകയാണ്. രാജാറാം ഗുര്‍ജറിനെയും ഗുര്‍ജാര്‍ സമുദായത്തിലെ മറ്റ് അഞ്ച് പേരെയും യഥാര്‍ത്ഥ അക്രമികള്‍ അവരുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് അനാവശ്യമായി പൊലീസ് കേസില്‍ കുടുക്കിയിരിക്കുന്നത്.
ഹിന്ദു പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദു പ്രകടനം ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ഹത്വാര ബസാറില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഉടനെ ആക്രമണവും തുടങ്ങി. മൂന്ന് ബൈക്കുകളും ഒരു ഡസനോളം കടകളും കത്തിച്ചു. ഈ പ്രദേശത്തെ ഹിന്ദു ബിസിനസുകാര്‍ പറയുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട കച്ചവടക്കാര്‍ ഉ്ച്ചതിരിഞ്ഞ് 3.30ഓടെ കടകള്‍ അടച്ച് പോയെന്നാണ്. പിന്നീടാണ് കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു. കടകള്‍ കൊള്ളയടിച്ച ശേഷം അക്രമികള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. തീയണക്കാന്‍ ഫയര്‍ഫോഴ്സിനെ വിളിച്ചെങ്കിലും അവര്‍ വരാതിരുന്നതും ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പൊലീസുകാര്‍ ഉള്‍പ്പെടെ 42 പേര്‍ക്ക് പരിക്കേറ്റു. 30 പേരെ തടങ്കലില്‍ വെച്ചിട്ടുള്ളതായി ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി ഹവ സിങ്ങ് ഗുമാരിയ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ബിജെപിയുടെ പരാതി.
ഈ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. മുസ്ലിങ്ങള്‍ കരൗലിയിലെ ഹത്വാര ബസാറില്‍ നിന്നുള്ള ഭൂരിപക്ഷസമുദായത്തിലെ കച്ചവടക്കാരെയും കുടുംബത്തെയും ഓടിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ അക്രമമെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ വര്‍ഗ്ഗീയ കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ പങ്കുണ്ടെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. ഈ കേസ് സിബി ഐ അന്വേഷിച്ചാലേ സത്യം തെളിയൂ എന്ന ആവശ്യമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു പുതുവത്സര റാലിയില്‍ അക്രമമുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഈ റാലി നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ അശോക് ഗെലോട്ട് സര്‍ക്കാരിന് എഴുതിയ കത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: