മായന്നൂര്‍: ഭാരതപുഴയുടെ തീരത്ത് 5000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. തണല്‍ ബാലാശ്രമത്തിന്റെ നേതൃത്വത്തില്‍ പുഴയോരങ്ങളിലെ സസ്യജാലകങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വന്‍ മരങ്ങള്‍ , ചെറു മരങ്ങള്‍ , ഫലവൃക്ഷങ്ങള്‍, കുട്ടിച്ചെടികള്‍ ഇടകലര്‍ത്തി 150 ഇനം തൈകളാണ് നട്ടത്.
ഐ. ടി. മേഖലയിലെ പ്രമുഖ കമ്പിനിയായ ഏര്‍ണസറ്റ് ആന്‍ഡ് യങ്ങ് സാമ്പത്തിക സഹകരണവും കമ്പിനിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 500 ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി. തണല്‍ ബാലാശ്രമത്തില്‍ രാവിലെ നടന്ന ഉദ്ദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായര്‍ ഉദ്ദ്ഘാടനം നിര്‍വ്വഹിച്ചു.
നിളാ സേവാ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഈ വൈ കമ്പനിയുടെ പാര്‍ട്ണര്‍മാരായ കോശി മാത്യു, സുബ്രഹ്മണ്യന് അനന്തകൃഷ്ണന്, ഡയറക്ടര്‍മാരായ ലൂയി മാത്യൂ, സുബീഷ് രാം, റൂമി മാലിക്ക് എന്നിവരും, ഐവര്‍ മഠം സേവാ സമിതിയുടെ രമേഷ് കോരപ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫസര്‍ ജി. ഡി.മാര്ട്ടിന് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വനവല്ക്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: