ബംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐഎ പുതിയ കേസ് ഫയല്‍ ചെയ്ത് രണ്ട് ദിവസമാകുന്നതിന് തൊട്ടുപിന്നാലെ കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ പട്ടാപ്പകല്‍ ആക്രമണം. ശിവമോഗയിലെ ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം.
ലഹരി വിൽപ്പനക്കാരായ ചെറുപ്പക്കാരെ ചോദ്യം ചെയ്യുകയായിരുന്നു പൂ വിൽപ്പനക്കാരനായ മധു. നിയന്ത്രണം വിട്ട ആറംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പട്ടാപ്പകൽ നടുറോഡിൽ കിലോമീറ്ററുകളോളം ഓടിച്ച ശേഷമാണ് മധുവിനെ ആക്രമികൾ കുത്തിയത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ മധുവിന് അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ കുത്തേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആറംഗ സംഘത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ മുസ്ലീം മതതീവ്രവാദികൾ കുത്തിക്കൊന്ന് ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് മധുവിനെ ആക്രമിച്ചത്. ഫെബ്രുവരി 20ന് രാത്രിയാണ് കർണാടകയിലെ ശിവമോഗ ജില്ലയിലെ കാമത്ത് പെട്രോൾ പമ്പിന് സമീപം വെച്ച് ഹർഷയെ ഒരു സംഘം മുസ്ലീം യുവാക്കൾ കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: